09 November 2009

കേരളത്തില്‍ ഉപ തിരഞ്ഞെടുപ്പ്‌ സമാധാനപരം

election-indiaസിറ്റിംഗ്‌ എം.എല്‍.എ. മാര്‍ രാജി വച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്നിടത്തായി നടന്ന ഉപ തിരഞ്ഞെടുപ്പ് സമാധാന പരമായി അവസാനിച്ചു. കടുത്ത മല്‍സരം നടന്ന കണ്ണൂരില്‍ 80 ശതമാന ത്തോളവും ആലപ്പുഴയില്‍ 75ഉം, ഏറണാ കുളത്ത്‌ 64 ഉം ശതമാനം പോളിംഗ്‌ നടന്നതാ യിട്ടാണ്‌ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അറിയുന്നത്‌. ഇവിടെ സി. പി. എം സ്ഥാനാര്‍ത്ഥി എം. വി. ജയരാജനും യു. ഡി. എഫ്‌. സ്ഥാനര്‍ത്ഥി അബ്ദുള്ള ക്കുട്ടിയും തമ്മിലാണ്‌ പ്രധാനമായും മല്‍സരം. കണ്ണൂരില്‍ തുടര്‍ച്ചയായി സി. പി. എം. എം. പി. യായി വിജയിച്ചു വന്ന അബ്ദുള്ള ക്കുട്ടി പാര്‍ട്ടി വിട്ട്‌ യു. ഡി. ഏഫില്‍ ചേര്‍ന്ന് സി. പി. എമ്മിനെതിരെ മല്‍സരി ക്കുന്നതിനാലാണ്‌ മല്‍സരത്തിനു വീറും വാശിയും കൂടുതലാകുവാന്‍ കാരണം. കൂടാതെ കേന്ദ്ര സേനയുടെ വിന്യാസവും വോട്ടര്‍ പട്ടികയെ സംബന്ധി ച്ചുണ്ടായ വിവാദവും മണ്ഡലത്തെ ശ്രദ്ധേയമാക്കി. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ പോളിങ്ങ് ബൂത്തുകള്‍ക്ക്‌ മുമ്പില്‍ കാണാമായിരുന്നു.
 
ആലപ്പുഴയിലും, എറണാ കുളത്തും കനത്ത വോട്ടെടുപ്പാണ് നടന്നതെങ്കിലും കണ്ണൂരിനെ അപേക്ഷിച്ച്‌ വോട്ടിംഗ്‌ കുറവായിരുന്നു. എറണാ കുളത്ത്‌ സിനു ലാല്‍ എല്‍. ഡി. എഫിനു വേണ്ടിയും, ഡൊമനിക്‌ പ്രസന്റേഷന്‍ യു. ഡി. എഫിനു വേണ്ടിയും മല്‍സരിച്ചു. ഇവിടെ ബി. ജെ. പി. വനിതാ സ്ഥാനാര്‍ത്ഥിയെ ആണ്‌ നിര്‍ത്തിയിരുന്നത്‌. ശോഭാ സുരേന്ദ്രന്‍ ആണ്‌ ബി. ജെ. പി. ക്ക്‌ വേണ്ടി മല്‍സരിച്ചത്‌. ഇത്തവണ ഇരു മുന്നണികളും വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക്‌ അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്‌. ആലപ്പുഴയില്‍ സി. പി. ഐ. യുടെ യുവ നേതാവ്‌ ജി. കൃഷണ പ്രസാദും കോണ്ഗ്രസ്സിന്റെ എ. എ. ഷുക്കൂറും തമ്മിലായിരുന്നു പ്രധാന മല്‍സരം.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്