10 February 2010

ഡോ. കെ. എന്‍. രാജ്‌ അന്തരിച്ചു

kn-rajലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ. എന്‍. രാജ്‌ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട്‌ മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍, നെഹൃ മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ വരെയുള്ള പ്രധാനമന്ത്രി മാരുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരു ക്കുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായ കമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ദില്ലി സ്കൂള്‍ ഓഫ്‌ എക്കണോ മിക്സിന്റെ സ്ഥാപകരില്‍ ഒരാള്‍, തിരുവനന്ത പുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മന്റ്‌ സ്റ്റഡീസിന്റെ സ്ഥപകന്‍ കൂടിയായിരുന്നു ഇദ്ദേഹം. സാമ്പത്തിക രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം 2000-ല്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
 
ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന്‌ ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
 
1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ്‌ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നാണ്‌ ബി. എ. ഓണേഴ്സ്‌ പാസ്സായത്‌. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കനോമിക്സില്‍ നിന്നും പി. എച്ച്‌. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ്‌ വിഭാഗത്തിലെ ഒരംഗമായി. പിന്നീട്‌ ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ്‌ ചാന്‍സിലര്‍ ആകുകയും ചെയ്തു.
 
കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച്‌ കേരളത്തിലേക്ക്‌ എത്തിച്ചു. അത്‌ സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ്‌ സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു.
 
ഡോ. സരസ്വതിയാണ്‌ ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്