സൌദി അറേബ്യയില്‍ നിന്നും ഒളിച്ചു കടന്നയാള്‍ക്ക് ജാമ്യം
ജെയ്‌പുര്‍ : സൌദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ കയറി ഒളിച്ചിരുന്നു ഇന്ത്യയിലേക്ക് കടന്ന ഹബീബ് ഹുസൈന് കോടതി ജാമ്യം അനുവദിച്ചു. മദീന വിമാന താവളത്തില്‍ തൂപ്പുകാരന്‍ ആയിരുന്ന ഇയാള്‍ ഇനി ഒരിക്കലും താന്‍ സൌദി അറേബ്യയിലേക്ക് തിരികെ പോവാന്‍ ആഗ്രഹി ക്കുന്നില്ലെന്ന് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ബന്ധു ക്കളോടൊപ്പം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് തിരിച്ചു പോയി.

Labels:

  - ജെ. എസ്.
   ( Sunday, January 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: വിമാനം റദ്ദാക്കി പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയിലും ഇതിനെതിരെ സമരം ചെയ്ത യുവജന നേതാക്കളെ ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ പയ്യോളി നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. ബാദുഷാ കടലുണ്ടി, പി. സെയ്താലി ക്കുട്ടി, ടി. കെ. അബ്ദുള്ള, മഞ്ഞക്കുളം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, January 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



മുംബൈയില്‍ വന്‍ വിമാന ദുരന്തം ഒഴിവായി
മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിലെ റണ്‍‌വേയില്‍ രണ്ടു വിമാനങ്ങള്‍ മുഖത്തോട് മുഖം വന്നുവെങ്കിലും ഭാഗ്യവശാല്‍ ഒരു വന്‍ അപകടം ഒഴിവായി. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. 117 യാത്രക്കാരുമായി കിംഗ്ഫിഷര്‍ വിമാനം പറന്നുയരാനായി റണ്‍‌വേയിലൂടെ നീങ്ങുമ്പോഴാണ് 127 യാത്രക്കാരുമായി നാഗ്പുര്‍ - മുംബൈ എയര്‍ ഇന്‍ഡ്യ വിമാനം അതേ റണ്‍‌വേയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഇരു വിമാനങ്ങളും തമ്മില്‍ ആവശ്യത്തിന് ദൂരം ഉണ്ടായിരുന്നതിനാല്‍ ഒരു വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേ റണ്‍‌വേയില്‍ മറ്റൊരു വിമാനത്തിനു ലാന്‍ഡ് ചെയ്യാനുള്ള അനുമതി എങ്ങനെ ലഭിച്ചു എന്നത് ഇനിയും അറിവായിട്ടില്ല.
 



Head on collision averted at Mumbai’s Chhatrapati Shivaji International Airport



 
 

Labels: ,

  - ജെ. എസ്.
   ( Friday, October 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റും ജീവനക്കാരനും തമ്മിലടി
ഷാര്‍ജയില്‍ നിന്നും ലഖ്നൌവിലേയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തില്‍ ആകാശത്തു വെച്ച് വിമാന ജീവനക്കാര്‍ തമ്മില്‍ അടി പിടി നടന്നു. വിമാനത്തിന്റെ പൈലറ്റും ഒരു കാബിന്‍ ജോലിക്കാരനും തമ്മിലാണ് പറക്കുന്നതിനിടയില്‍ രൂക്ഷമായ അടി നടന്നത്. അടിപിടിയെ തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കുകള്‍ പറ്റി. ഷാര്‍ജയില്‍ നിന്നും രാത്രി 12:30യ്ക്ക് തിരിച്ച വിമാനം അതിരാവിലെ 04:30ന് പാക്കിസ്ഥാനു മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നത്. അന്വേഷണ വിധേയമായി അടി കൂടിയ രണ്ടു ജീവനക്കാരെയും താല്‍ക്കാലികമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Saturday, October 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
 



Users fee restored in Cochin International Airport



 
 

Labels: ,

  - ജെ. എസ്.
   ( Friday, September 25, 2009 )    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

what a system?Is this our government?

September 26, 2009 at 2:04 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



മെക്സിക്കോയില്‍ വിമാനം റാഞ്ചി
aeromexico-boeing-737104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 



Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport



 
 

Labels: ,

  - ജെ. എസ്.
   ( Thursday, September 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



യെമന്‍ വിമാനം തകര്‍ന്നു
yemeni-plane-crash150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
 
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു.
 
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
 



 
 

Labels: ,

  - ജെ. എസ്.
   ( Tuesday, June 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



കൊച്ചി വിമാന താവളത്തില്‍ ബോംബ് ഭീഷണി
bomb-squadസൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
 
വെള്ളിയാഴ്ച രാത്രി മുതല്‍ കൊച്ചി വിമാന താവളവും പരിസരവും അതീവ ജാഗ്രതയിലാണ്. വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ വിദേശത്തേക്ക് പോവുന്ന എല്ലാവരേയും, പ്രത്യേകിച്ച് സൌദി അറേബ്യയിലേക്ക് പോവുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

Labels:

  - ജെ. എസ്.
   ( Sunday, June 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



വിമാനം കാണാതായി
air-france-af447-airbus-a330-200228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്.
 
216 യാത്രക്കാരും 12 ജോലിക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 126 പുരുഷന്മാരും, 82 സ്ത്രീകളും, ഏട്ട് കുട്ടികളും. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ ഇല്ല. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, ചൈന, ഇറ്റലി, സ്വിറ്റ്സര്‍‌ലാന്‍ഡ്, ബ്രിട്ടന്‍, ലെബനോന്‍, ഹംഗറി, അയര്‍‌ലാന്‍ഡ്, നോര്‍‌വേ, സ്ലോവാക്യ, അമേരിക്ക, മൊറോക്കോ, പോളണ്ട്, അര്‍ജന്റിന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ക്രൊയേഷ്യ, ഡെന്‍‌മാര്‍ക്ക്, ഹോളണ്ട്, എസ്റ്റോണിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഐസ്‌ലാന്‍ഡ്, റൊമാനിയ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍.

Labels: , ,

  - ജെ. എസ്.
   ( Tuesday, June 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ജെറ്റ് എയര്‍വേയ്സ് കോഴിക്കോട് സര്‍വീസ് നിര്‍ത്തുന്നു
ദോഹ : യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ജെറ്റ് എയര്‍വേയ്സിന്റെ ദോഹയില്‍നിന്നു കോഴിക്കോട്ടേക്കു നേരിട്ടുള്ള സര്‍വീസ് മാര്‍ച്ചില്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ വഴിയുള്ള കോഴിക്കോട് സര്‍വീസ് തുടരും. മുംബൈ, ഡല്‍ഹി, കൊച്ചി സര്‍വീസുകളും തുടരും. മാര്‍ച്ച് 28നാണു കോഴിക്കോട്ടേക്കുള്ള അവസാന സര്‍വീസ്. അതിനു ശേഷമുള്ള ദിവസങ്ങളില്‍ യാത്ര ബുക്ക് ചെയ്തവര്‍ക്കു ദോഹ-മുംബൈ-കോഴിക്കോട്, ദോഹ-കൊച്ചി സര്‍വീസുകള്‍ പ്രയോജനപ്പെടുത്താനോ അല്ലാത്തപക്ഷം മുഴുവന്‍ തുകയും തിരികെ വാങ്ങുവാനോ സൌകര്യമുണ്ടായിരിക്കും.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels:

  - ജെ. എസ്.
   ( Thursday, February 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



എയര്‍ ഇന്ത്യ നിരക്കുകള്‍ കുറച്ചു
ജെറ്റ് എയര്‍വെയ്സ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ കുറവ് വരുത്തി. 35 ശതമാനം മുതല്‍ 82 ശതമാനം വരെ കുറവ് വിവിധ റൂട്ടുകളിലായി വരുത്തിയിട്ടുണ്ട്. മുംബൈ കൊല്‍ക്കത്ത റൂട്ടില്‍ 35 ശതമാനം കുറവ് വരുത്തി എങ്കില്‍ ബാഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ 82 ശതമാനം ആണ് നിരക്ക് കുറച്ചത്. മുംബൈ ഡല്‍ഹി നിരക്കില്‍ 49 ശതമാനം കുറവുണ്ട്. മറ്റൊരു പ്രമുഖ വിമാന കമ്പനി ആയ കിംഗ്‌ ഫിഷര്‍ നിരക്കുകള്‍ കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുക്കിയ നിരക്കുകള്‍ ഇതു വരെ ലഭ്യമല്ല.

Labels:

  - ജെ. എസ്.
   ( Wednesday, December 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



വിമാന യാത്രാ നിരക്കുകള്‍ കുറയുന്നു
ഇന്ധന വിലകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ യാത്രാ നിരക്കുകള്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ വിമാന കമ്പനികള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌ എന്നും സൂചനയുണ്ട്. എകനോമി ക്ലാസ്സിലെ യാത്രാ നിരക്കില്‍ നാല്‍പ്പതു ശതമാനം കുറവാണ് ആഭ്യന്തര റൂട്ടില്‍ ജെറ്റ് എയര്‍ വെയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്പൈസ് ജെറ്റ് എന്ന വിമാന കമ്പനിയും നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെത്രയാണ് എന്ന് അറിവായിട്ടില്ല. പുതു വര്‍ഷത്തില്‍ തങ്ങളുടെ നിരക്കില്‍ ഇളവുകള്‍ ഉണ്ടാവും എന്ന് ഇന്നലെ കിംഗ്‌ ഫിഷര്‍ കമ്പനി പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് മറ്റു രണ്ടു കമ്പനികള്‍ കൂടി നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Labels:

  - ജെ. എസ്.
   ( Tuesday, December 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



വിമാന യാത്രാ നിരക്കുകള്‍ കുറഞ്ഞു
വിമാന ഇന്ധന സര്‍ചാര്‍ജില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചു. കിങ്ങ് ഫിഷര്‍, ജെറ്റ് എയര്‍ വെയ്സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആണ് തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചത്. എണ്ണ കമ്പനികള്‍ വിമാന ഇന്ധന വിലകള്‍ കുറച്ചതിനെ തുടര്‍ന്നാണ് വിമാന കമ്പനികളും തങ്ങളുടെ നിരക്കുകള്‍ ഭേദഗതി ചെയ്തത്. ക്രിസ്മസ്, പുതുവത്സര അവധി കാല യാത്രക്കാര്‍ക്ക് ഇത് ഒട്ടേറെ ആശ്വാസകരം ആവും. രാജ്യത്തിനകത്തെ സര്‍വ്വീസുകള്‍ക്ക് 400 രൂപയോളമാണ് നിരക്ക് കുറഞ്ഞത്.

Labels:

  - ജെ. എസ്.
   ( Tuesday, December 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.

Labels: , ,

  - ജെ. എസ്.
   ( Sunday, November 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ജെറ്റ് എയര്‍ വെയ്സ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തു
വന്‍ പ്രതിഷേധത്തിനോടുവില്‍ പിരിച്ചു വിട്ട എല്ലാ തൊഴിലാളികളെയും ജെറ്റ് എയര്‍ വെയ്സ് തിരിച്ചെടുത്തു. എല്ലാവര്ക്കും നാളെ മുതല്‍ ജോലിയില്‍ തിരിച്ചു ചേരാം എന്ന് തീരുമാനം അറിയിച്ചു കൊണ്ടു ചെയര്‍ മാന്‍ നരേഷ് ഗോയല്‍ അറിയിച്ചു. ഞങ്ങള്‍ ഒരു വലിയ കുടുംബം ആണ്. എല്ലാ തൊഴിലാളികളും ഈ കുടുംബത്തിലെ അംഗങ്ങളും. ഇവരുടെയൊന്നും കണ്ണ് നീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. ഇതിന് വേണ്ടി എന്നെ ആരും വന്നു കണ്ടതുമില്ല. ഇത് കുടുംബനാഥന്‍ എന്ന നിലയില്‍ ഞാന്‍ എടുത്ത തീരുമാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.

Labels: , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത
15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.




സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.

Labels: , ,

  - ജെ. എസ്.
   ( Thursday, October 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി
കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.




ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു.

Labels: , , ,

  - ജെ. എസ്.
   ( Sunday, September 28, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ജെറ്റ് എയര്‍വെയ്സ് മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക്
ഇന്നലെ മുതല്‍ ജെറ്റ് എയര്‍വെയ്സ് ഒരു പുതിയ വിമാന സര്‍വീസ് കൂടി ആരംഭിച്ചിരിക്കുന്നു. മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറക്കുന്ന ഈ വിമാനം കൂടി ആവുമ്പോള്‍ ജെറ്റ് എയര്‍വെയ്സിന് ഗള്‍ഫ് നാടുകളിലേയ്ക്ക് ഉള്ള സര്‍വീസുകളുടെ എണ്ണം ആറാവും.




ഒമാന്‍, കുവൈറ്റ്, ദോഹ, ഖത്തര്‍, അബുദാബി, ദുബായ് എന്നീ സര്‍വീസുകളാണ് ജെറ്റ് എയര്‍വെയ്സിന് ഉള്ളത്.




ബോയിംഗ് 737-800 എന്ന വിമാനം ആണ് തിരുവനന്തപുരം - മസ്കറ്റ് റൂട്ടില്‍ പറക്കുന്നത് എന്ന് ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.




തങ്ങളുടെ മെച്ചപ്പെട്ട സേവനം കൊണ്ട് ജെറ്റ് എയര്‍വെയ്സ് ഇപ്പോള്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും സ്വീകാര്യമായ വിമാന കമ്പനി ആയി മാറി കഴിഞ്ഞിരിക്കുന്നു എന്ന് ജെറ്റ് എയര്‍വെയ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ മാനേജരായ സുധീര്‍ രാഘവന്‍ അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.
   ( Tuesday, September 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ എല്ലാ വിവരങ്ങളും നല്‍കണം
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ യാത്രക്കാരെ ക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. പേര്, പാസ് പോര്‍ട്ട് നമ്പര്‍, പാസ് പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ് പോര്‍ട്ട് കാലാവധി കഴിയുന്ന തീയതി, ഏത് രാജ്യക്കാരനാണ് തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഇനി ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ നല്‍കണം. അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഈ സംവിധാനം നടപ്പിലാക്കാനുള്ള ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ യു.എ.ഇ. യിലെ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ വിമാന താവളങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ നിന്നും വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടി വരും. യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാരനെ ക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

Labels:

  - ജെ. എസ്.
   ( Tuesday, August 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓണം, റമസാന്‍, ക്രിസ്മസ് എന്നിവ പ്രമാണിച്ചാണിത്. വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണവും വിമാന ക്കമ്പനികള്‍ തമ്മിലുള്ള മത്സരവും നിരക്ക് കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

Labels:

  - ജെ. എസ്.
   ( Thursday, August 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്