ലാവ്‌ലിന്‍ കേസ്‌ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
ഏറെ വിവാദം സൃഷ്ടിച്ച എസ്‌. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്‌. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട്‌ ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്‌. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ്‌ ശ്രീ നരിമാന്‍.
 
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്‌. അഡ്വ. ഹരീഷ്‌ സാല്‍വേ. കേസ്‌ തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക്‌ വരും.
 
- എസ്. കുമാര്‍
 
 

Labels: , ,

  - ജെ. എസ്.
   ( Saturday, August 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



വി.എസ് - കാരാട്ട് ചര്‍ച്ച
കേരള മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. ലാവലിന്‍ കേസില്‍ ഗവര്‍ണറുടെ നടപടിയെ എന്ത് കൊണ്ടാണ് താന്‍ വിമര്‍ശിക്കാത്തത് എന്നതിന് വിശദീകരണവും മുഖ്യമന്ത്രി നല്‍കി എന്നാണ് അറിയുന്നത്.
 
വിചാരണ സംബന്ധിച്ച ഗവര്‍ണറുടെ നിലപാടിനെ പിന്താങ്ങിയിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തതത് തെറ്റായി ആണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആയ പി.വിജയകുമാറും പ്രകാശ്‌ കാരാട്ടുമായി ചര്‍ച്ച നടത്തി.
 
ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി. പി.എം. പി.ബിയുടെ യോഗം ചേരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Thursday, June 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്