|
ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ
ശ്രീലങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ ഭരണ കക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിക്ക് വിജയം. മത്സരിച്ച 225 സീറ്റുകളില്‍ 117 സീറ്റുകളും രാജപക്സെയുടെ പാര്‍ട്ടി നേടി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി എന്നിരിക്കെ, തൂക്കു മന്ത്രി സഭ വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് ഭരണ കക്ഷിയായ യു. പി. എഫ്. എ. ഉജ്ജ്വല വിജയം നേടിയത്.
പ്രധാന പ്രതിപക്ഷമായ നാഷണല്‍ യുനൈറ്റഡ് പാര്‍ട്ടിക്ക് 46 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എതനിക് തമിള്‍ പാര്‍ട്ടി 12 സീറ്റ് നേടി. യു. പി. എഫ്. എ. യുടെ ടിക്കറ്റില്‍ തെക്കന്‍ മണ്ഡലമായ തൊറയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം ജയസൂര്യ 74352 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു വിജയി ച്ചപ്പോള്‍, പ്രതിപക്ഷ ത്തുള്ള ഫോണ്സേകെ യുടെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രണതുംഗെ പരാജയപ്പെട്ടു. "എല്‍. ടി. ടി. ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി വര്‍ഷങ്ങളായി നില നിന്നിരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും ശ്രീലങ്കയെ മോചിപ്പിച്ചു സമാധാ നാന്തരീക്ഷം കൊണ്ടു വന്നു എന്നവകാശ പ്പെട്ടു കൊണ്ടാണ് തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിച്ചത്, അത് ജനങ്ങള്‍ അംഗീകരിച്ചു" എന്ന് യു. പി. എഫ്. എ. പറയുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. Labels: അന്താരാഷ്ട്രം, അഴിമതി, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, April 11, 2010 ) |
|
വോട്ടല്ല വീടാണ് മുഖ്യം എന്ന് തമിഴ് ജനത
കൊളംബോ : ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും, തമിഴ് ജനത പോളിംഗ് ബൂത്തുകളില്‍ എത്തിയെങ്കിലും, തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും, തങ്ങളുടെ മുന്‍പിലുള്ള ഏറ്റവും വലിയ പ്രശ്നം വോട്ടല്ല; വീട് തന്നെ, എന്ന് തമിഴ് അഭയാര്‍ഥി ക്യാമ്പുകളിലെ താമസക്കാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും, കിടപ്പാടവും, സ്വത്തും, ഭൂമിയും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ജീവിക്കാനുള്ള മാര്‍ഗ്ഗവും താമസിക്കാനുള്ള ഇടവും തന്നെ. തമിഴ് വംശത്തെ കൊന്നൊടുക്കിയ യുദ്ധം നയിച്ച രാജപക്സെ ആയാലും, സൈന്യത്തെ നയിച്ച മുന്‍ ശ്രീലങ്കന്‍ സൈന്യാധിപന്‍ ജനറല്‍ ശരത് ഫോണ്‍സെക്ക ആയാലും, പലായനം ചെയ്ത ഒരു ജനതയ്ക്ക് തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവും എന്ന ഒരു ഉറപ്പ് ആരും നല്‍കുന്നില്ല. തമിഴ് ജനതയോട് രാജപക്സെ നീതി കാണിച്ചില്ല എന്ന് സൈനിക പദവിയില്‍ നിന്നും വിരമിച്ച് രാഷ്ട്രീയക്കാരന്റെ വേഷം എടുത്തണിഞ്ഞ ഫോണ്‍സെക്ക പറയുന്നുണ്ടെങ്കിലും ഏറെയൊന്നും തങ്ങള്‍ക്ക് ആശിക്കാന്‍ വകയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. എന്നാലും തമിഴ് ജനതയില്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ ഉള്ളവരില്‍ പലരും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി. തമിഴ് ജനത ഇഴഞ്ഞിഴഞ്ഞ് വോട്ട് ചെയ്യാനെത്തി എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തത്. ഭരണത്തിലിരിക്കുന്ന രാജപക്സെയ്ക്കും പുതുതായി രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞ ഫോണ്‍സെക്കയ്ക്കും ശ്രീലങ്കന്‍ വംശജരുടെ പിന്തുണ തുല്യമാണ്. ആ നിലയ്ക്ക് തമിഴ് വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ പുലികള്‍ എന്ന സംശയത്തില്‍ നേരത്തെ പിടിയിലായ എല്ലാ തമിഴ് വംശജരുടെയും പേരിലുള്ള സംശയങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് കുറ്റപത്രം ഇല്ലാത്തവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരപരാധികളെ വിട്ടയക്കുകയും ചെയ്യുമെന്ന വാഗ്ദാനത്തോടെ തമിഴ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് ഫോണ്‍സെക്ക. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്വയംഭരണം എന്ന വാക്കാലുള്ള ഉറപ്പും ഫോണ്‍സെക്ക നല്‍കിയതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ വിഭാഗമായി ഒരു കാലത്ത് കണക്കിലാക്കിയിരുന്ന തമിഴ് നാഷണല്‍ അലയന്‍സ് ജനറല്‍ ഫോണ്സേക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തോളം തമിഴ് വംശജര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും, ഇരുപതിനായിരം പേര്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ തങ്ങള്‍ക്കെതിരെ പട നയിച്ച സൈന്യ തലവന് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നത് തമിഴ് ജനതയുടെ ദൈന്യതയാണ്. പലവട്ടം നാടും വീടും വിട്ട് അഭയാര്‍ഥി ക്യാമ്പുകള്‍ മാറി മാറി പലായനം ചെയ്ത പല തമിഴ് വംശജര്‍ക്കും തിരിച്ചറിയല്‍ രേഖകളോ വോട്ടവകാശം സ്ഥാപിക്കാന്‍ ആവശ്യമായ രേഖകളോ ഇല്ലാത്തതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. തനിക്കെതിരെ വ്യക്തമായും വോട്ടു ചെയ്യും എന്ന് ഉറപ്പുള്ളതിനാല്‍ തന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ട സൌകര്യമൊന്നും ചെയ്യാന്‍ ഭരണത്തിലിരിക്കുന്ന രാജപക്സെ മെനക്കെട്ടുമില്ല. ക്യാമ്പുകളില്‍ നിന്നും ബൂത്തിലേക്ക് പോകാന്‍ വരുമെന്ന് പറഞ്ഞ ബസുകള്‍ പോലും അവസാന നിമിഷം വരാതിരിക്കുകയും തമിഴര്‍ ബൂത്തുകളിലേക്ക് ഏന്തി വലിഞ്ഞു നടന്നതിനെയുമാണ് തമിഴര്‍ വോട്ടു ചെയ്യാന്‍ ഇഴഞ്ഞിഴഞ്ഞ് എത്തി എന്ന് ചില വിദേശ പത്രങ്ങള്‍ കളിയാക്കിയത്. മഹിന്ദ രാജപക്സേയ്ക്കെതിരെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന റാലിയില്‍ നിന്നാണ് മുകളിലെ ഫോട്ടോ. Labels: തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Wednesday, January 27, 2010 ) |
|
ബുര്‍ഖ നിരോധിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു
സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Labels: മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Friday, January 15, 2010 ) |
|
വന്ദേമാതരം പാടുന്നതിനെതിരെ ഫത്‌വ
ദേവ്ബന്ദില്‍ നടക്കുന്ന ജമായത് എ ഉലമ ഹിന്ദ് ദേശീയ കണ്‍വന്‍ഷന്‍ സമ്മേളനത്തില്‍ വന്ദേമാതരം മുസ്ലിംകള്‍ ആലപിക്കുന്നതിന് എതിരെ ഫത്‌വ പുറപ്പെടുവിച്ചു. വന്ദേമാതരം എന്ന ഗാനത്തിലെ ചില വരികള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടി കാണിച്ചാണ് മുസ്ലിംകള്‍ക്ക് വന്ദേമാതരം പാടുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ തീരുമാനം ശരിയാണെന്ന് മുസ്ലിം നിയമ ബോര്‍ഡും സമ്മതിക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം അള്ളാഹുവിനോടല്ലാതെ വേറെ ആരോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. തങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷെ രാജ്യത്തെയോ അതിന്റെ പ്രതീകമായി ഭാരത മാതാവിനെയോ ആരാധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് മുസ്ലിം നിയമ ബോര്‍ഡിന്റെ നേതാവായ കമല്‍ ഫറൂഖി അറിയിച്ചു.
ദേവ്ബന്ദില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിഒ പി ചിദംബരവും പങ്കെടുത്തിരുന്നു. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിക്കപ്പെടും എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ചിദംബരം പറഞ്ഞു. എന്നാല്‍ വന്ദേമാതരത്തെ അധിക്ഷേപിച്ച യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്തതിന് എതിരെ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. - എസ്. കുമാര്‍ Labels: മനുഷ്യാവകാശം, വിവാദം
- ജെ. എസ്.
( Tuesday, November 03, 2009 ) 1 Comments:
Subscribe to Post Comments [Atom] |
|
മാവോയിസ്റ്റുകള്‍ കോര്‍പ്പൊറേറ്റ് ഭൂമി കച്ചവടത്തിന്റെ ഇരകള്‍ - അരുന്ധതി റോയ്
കോര്‍പ്പൊറേറ്റുകള്‍ക്ക് ഭൂമി കൈയ്യടക്കാനുള്ള പദ്ധതിയ്ക്ക് ന്യായീകരണം ലഭിക്കാന്‍ മാവോയിസ്റ്റുകളെ ഇരയാക്കുക യാണെന്ന് ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ആരോപിച്ചു. ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോസസ് ബോക്സൈറ്റ് ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. ഇതിനെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് തുടരുന്ന തിനിടയില്‍ നാല് മാസം മുന്‍പ് സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതിയും ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിരിക്കുന്നു. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്. മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്. വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും. സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ് എന്ന് അരുന്ധതി റോയ് പറയുന്നു. വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്നും റോയ് ചൂണ്ടി കാണിക്കുന്നു. ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം. തങ്ങളുടെ ലക്‌ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. “മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടു കയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്. വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തി. India using "Maoist Threat" to facilitate corporate land grabbing says Arundhathi Roy Labels: പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Tuesday, November 03, 2009 ) 2 Comments:
Subscribe to Post Comments [Atom] |
|
യുദ്ധ കുറ്റകൃത്യങ്ങള്‍ ശ്രീലങ്ക അന്വേഷിക്കും
കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.Srilanka to investigate war crimes allegations by US Labels: മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Tuesday, October 27, 2009 ) |
|
തമിഴ് അഭയാര്‍ത്ഥികള്‍ക്ക് റെസിഡന്റ് പദവി നല്‍കാന്‍ നീക്കം
ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.India considers granting resident status to Srilankan Tamils Labels: ഇന്ത്യ, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, October 04, 2009 ) |
|
തിസ്സനായഗം പുലികളുടെ ഏജന്റ് - രാജപക്സെ
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തെ തടവിലാക്കിയതിനു പിന്നാലെ ഇദ്ദേഹത്തോടുള്ള ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധീരമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം തിസ്സനായഗത്തിനു നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു. Journalist T.S. Tissanayagam jailed for being LTTE agent says Rajapaksa Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, September 20, 2009 ) |
|
ബൃന്ദ കാരാട്ട് പോലീസ് പിടിയില്‍
മധുര : ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ബൃന്ദാ കാരാട്ടിനെ മധുര പോലീസ് തടഞ്ഞു വെച്ചു. മധുരയ്ക്കടുത്ത് ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കുവാന്‍ ശ്രമിയ്ക്കവെയാണ് ബൃന്ദ പോലീസ് പിടിയില്‍ ആയത്. ദളിത് സമുദായങ്ങളും സവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷം ഏറെ നാളായി നില നില്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വര്‍ഷം സി.പി.എം. നേതൃത്വം നല്‍കിയ വമ്പിച്ച ഒരു ജന മുന്നേറ്റത്തിന്റെ ഫലമായി ജാതികളെ തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്ന ഒരു മതില്‍ തകര്‍ക്കുകയുണ്ടായി. ഒരു ദളിത് നേതാവിന്റെ ചരമ വാര്‍ഷിക ആചരണ പരിപാടികള്‍ നടക്കുന്ന മധുരയിലും രാമനാഥപുരത്തും വെള്ളിയാഴ്‌ച്ച ചെറിയ തോതില്‍ സംഘര്‍ഷം നില നിന്നിരുന്നു. ഈ അവസരത്തില്‍ ഉത്തപുരത്ത് ബൃന്ദ ഇന്ന് സന്ദര്‍ശനം നടത്തിയാല്‍ അത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും എന്ന് ഭയന്നാണ് പോലീസ് ബൃന്ദയേയും കൂട്ടരേയും പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ചിരിക്കുന്നത്.Brinda Karat detained at a police station in Madurai Labels: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, September 12, 2009 ) |
|
വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. Racial attack in UK - Indian origin man dies Labels: തീവ്രവാദം, ബ്രിട്ടന്, മനുഷ്യാവകാശം
- ജെ. എസ്.
( Tuesday, September 08, 2009 ) |
|
ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന് പുരസ്ക്കാരം
തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും. ഗ്ലോബല്‍ മീഡിയ ഫോറവും റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചത്. 45 കാരനായ “തിസ്സ” എന്നറിയപ്പെടുന്ന തിസ്സനായഗത്തെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. കൊളംബോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സണ്ടേ ടൈംസ്’ എന്ന പത്രത്തില്‍ എഴുതിയിരുന്ന തിസ്സ outreachsl.com എന്ന വെബ്സൈറ്റിന്റെ എഡിറ്ററുമാണ്. 2008 മാര്‍ച്ച് 7ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ അഞ്ചു മാസത്തിനു ശേഷം പൊടുന്നനെ കൊളംബോയിലെ കുപ്രസിദ്ധമായ മാഗസിന്‍ ജയിലിലേക്ക് മാറ്റി. തമിഴ് പുലികളെ മര്‍ദ്ദിക്കുന്നതിന് കുപ്രസിദ്ധമായ ഈ ജയിലില്‍ വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജയിലിലെ പ്രതികൂല സാഹചര്യത്തില്‍ ക്ഷയരോഗവും ത്വക്ക് രോഗവും പിടി പെട്ട തെസ്സിനായഗത്തിന് ചികിത്സയും മരുന്നും അധികൃതര്‍ നിഷേധിച്ചു. തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ചാണ് തിസ്സ തന്റെ വെബ് സൈറ്റ് നടത്തിയത് എന്ന ആരോപണം റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഒരു ജര്‍മ്മന്‍ സഹായ സംഘടനയാണ് ഈ വെബ് സൈറ്റിനുള്ള ചിലവുകള്‍ വഹിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജ പക്സെയെ ഇവര്‍ കാണുകയും തിസ്സയുടെ മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തതാണ്. തിസ്സനായഗത്തിന്റെ കേസ് പുനഃപരിശോധിക്കും എന്ന് രാജപക്സെ ഇവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. സത്യത്തിനും, സ്വതന്ത്രമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിയാണ് തിസ്സനായഗം എന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ പറയുകയുണ്ടായി. Labels: പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, September 02, 2009 ) |
|
ഹിമാന്‍ശുവും നിഷിതയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല. ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം. Labels: കുട്ടികള്‍, പീഢനം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, August 22, 2009 ) |
|
ഇറാന്‍ പത്രം അടച്ചു പൂട്ടി
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.Labels: ഇറാന്‍, പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Tuesday, August 18, 2009 ) |
|
പെണ്‍ ഭ്രൂണ ഹത്യ ഇന്ത്യക്ക് അപമാനകരം
ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു. Female Foeticide A Shame For Indian Society - Manmohan Singh Labels: കുട്ടികള്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Saturday, August 15, 2009 ) |
|
മുസ്ലിം വിദ്യാര്‍ത്ഥികളുടെ ധനസഹായം മോഡി തടഞ്ഞു
ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ - മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല. Gujarat Chief Minister Narendra Modi blocks minority scholarships due to muslim students Labels: തീവ്രവാദം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, August 08, 2009 ) 3 Comments:
Subscribe to Post Comments [Atom] |
|
ഉച്ച ഭക്ഷണത്തിനു സര്‍ക്കാര്‍ മന്ത്രം
മധ്യ പ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ‘ഭോജന’മന്ത്രം ഉരുവിടണം എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ഭക്ഷണത്തിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് നേരത്തേ തന്നെ ആര്‍. എസ്. എസ്. നടത്തുന്ന വിദ്യാലയങ്ങളില്‍ പതിവായിരുന്നു. ഇതാണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ അറിയിച്ചത്. ന്യൂന പക്ഷ വിഭാഗങ്ങള്‍ ഇതിനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. Labels: മനുഷ്യാവകാശം, വിദ്യാഭ്യാസം
- ജെ. എസ്.
( Friday, July 31, 2009 ) |
|
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ദേശ വ്യാപകമായി ഏകോപിപ്പിക്കണം - ഡോ. ബിനായക് സെന്‍
തനിക്ക് ജാമ്യം ലഭിച്ചത് ഒരു വിജയമായി കാണേണ്ടതില്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്‍ അഭിപ്രായപ്പെട്ടു. അകാരണമായി അന്വേഷണ വിധേയമായി രണ്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ഡോ. സെന്‍ ജെയില്‍ മോചിതനായി നടത്തുന്ന ആദ്യ പൊതു ചടങ്ങില്‍ സംസാരിക്കു കയായിരുന്നു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം മോചിപ്പിച്ചത്. താന്‍ ജയില്‍ മോചിതന്‍ ആയി എങ്കിലും തന്നെ പോലെ അകാരണമായി ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അടിച്ചമര്‍ത്താനായി അധികാരവും സൈനിക ബലവും ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. ഇത് തടയണം. രാഷ്ട്രീയ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ധ്വംസനത്തിനു എതിരെയുള്ള പ്രക്ഷോഭം ദേശത്ത് പലയിടത്തായി നടക്കുന്നുണ്ടെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Labels: മനുഷ്യാവകാശം
- ജെ. എസ്.
( Monday, July 27, 2009 ) |
|
വര്‍ണ്ണ വ്യത്യാസം അമേരിക്കയില്‍ ഇപ്പോഴും പ്രസക്തം - ഒബാമ
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു. പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു. ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. Labels: അമേരിക്ക, മനുഷ്യാവകാശം
- ജെ. എസ്.
( Friday, July 24, 2009 ) |
|
കന്യാകാത്വ പരിശോധന - മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.Labels: മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, July 22, 2009 ) |
|
എച്.ഐ.വി. ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാലയങ്ങള്‍ വേണമെന്ന് മന്ത്രി
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്. തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. Labels: ആരോഗ്യം, കുട്ടികള്‍, മനുഷ്യാവകാശം
- ജെ. എസ്.
( Monday, July 13, 2009 ) |
കൊളംബോ : ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും, തമിഴ് ജനത പോളിംഗ് ബൂത്തുകളില്‍ എത്തിയെങ്കിലും, തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും, തങ്ങളുടെ മുന്‍പിലുള്ള ഏറ്റവും വലിയ പ്രശ്നം വോട്ടല്ല; വീട് തന്നെ, എന്ന് തമിഴ് അഭയാര്‍ഥി ക്യാമ്പുകളിലെ താമസക്കാര്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
കോര്‍പ്പൊറേറ്റുകള്‍ക്ക് ഭൂമി കൈയ്യടക്കാനുള്ള പദ്ധതിയ്ക്ക് ന്യായീകരണം ലഭിക്കാന്‍ മാവോയിസ്റ്റുകളെ ഇരയാക്കുക യാണെന്ന് ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ആരോപിച്ചു. ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോസസ് ബോക്സൈറ്റ് ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. ഇതിനെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് തുടരുന്ന തിനിടയില്‍ നാല് മാസം മുന്‍പ് സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതിയും ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിരിക്കുന്നു. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍. 
കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
മധുര : ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ബൃന്ദാ കാരാട്ടിനെ മധുര പോലീസ് തടഞ്ഞു വെച്ചു. മധുരയ്ക്കടുത്ത് ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കുവാന്‍ ശ്രമിയ്ക്കവെയാണ് ബൃന്ദ പോലീസ് പിടിയില്‍ ആയത്. ദളിത് സമുദായങ്ങളും സവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷം ഏറെ നാളായി നില നില്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വര്‍ഷം സി.പി.എം. നേതൃത്വം നല്‍കിയ വമ്പിച്ച ഒരു ജന മുന്നേറ്റത്തിന്റെ ഫലമായി ജാതികളെ തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്ന ഒരു മതില്‍ തകര്‍ക്കുകയുണ്ടായി. ഒരു ദളിത് നേതാവിന്റെ ചരമ വാര്‍ഷിക ആചരണ പരിപാടികള്‍ നടക്കുന്ന മധുരയിലും രാമനാഥപുരത്തും വെള്ളിയാഴ്‌ച്ച ചെറിയ തോതില്‍ സംഘര്‍ഷം നില നിന്നിരുന്നു. ഈ അവസരത്തില്‍ ഉത്തപുരത്ത് ബൃന്ദ ഇന്ന് സന്ദര്‍ശനം നടത്തിയാല്‍ അത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും എന്ന് ഭയന്നാണ് പോലീസ് ബൃന്ദയേയും കൂട്ടരേയും പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും.
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ - മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.
മധ്യ പ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ‘ഭോജന’മന്ത്രം ഉരുവിടണം എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ഭക്ഷണത്തിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് നേരത്തേ തന്നെ ആര്‍. എസ്. എസ്. നടത്തുന്ന വിദ്യാലയങ്ങളില്‍ പതിവായിരുന്നു. ഇതാണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ അറിയിച്ചത്.
തനിക്ക് ജാമ്യം ലഭിച്ചത് ഒരു വിജയമായി കാണേണ്ടതില്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്‍ അഭിപ്രായപ്പെട്ടു. അകാരണമായി അന്വേഷണ വിധേയമായി രണ്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ഡോ. സെന്‍ ജെയില്‍ മോചിതനായി നടത്തുന്ന ആദ്യ പൊതു ചടങ്ങില്‍ സംസാരിക്കു കയായിരുന്നു.
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്