08 August 2009

മുസ്ലിം വിദ്യാര്‍ത്ഥികളുടെ ധനസഹായം മോഡി തടഞ്ഞു

narendra-modiദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ - മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.



    Gujarat Chief Minister Narendra Modi blocks minority scholarships due to muslim students


    Labels: ,

      - ജെ. എസ്.    

    3അഭിപ്രായങ്ങള്‍ (+/-)

    3 Comments:

    Modi is dead right. There shall not be any discrimination in a secular nation on the basis of religion. We should be supporting such leaders.

    August 10, 2009 at 8:20 PM  

    such anti social evilness should not grow up in our Nation.its not only harm to Muslims but against the whole Nation.

    August 11, 2009 at 1:14 AM  

    ഈ പത്രത്തിൽ മറ്റൊരിടത്ത്‌ കിടന്ന വാർത്തക്ക്‌ പ്രാധാന്യം പോരാ എന്നുകരുതിയാണോ സ്ഥലം മാറ്റിയിട്ടത്‌?

    കാശ്മീരി പണ്ടിറ്റുകൾ ഇന്നും "അഭയർത്ഥികളായി" ഇന്ത്യിൽ പലയിടങ്ങളിൽ കഴിയുന്നില്ലെ? അതേകുറിച്ച്‌ ഒന്നും വാർത്തയില്ലല്ലോ?

    ദാരിദ്രത്തിനു ജാതിയും മതവും ഇല്ല.സവർണ്ണർ ആയിപ്പോയി എന്ന ഒറ്റപേരിൽ ബുദ്ധിമുട്ടുന്ന ധാരാളം ആളുകൾ ഗുജറാത്തിലടക്കം പലയിടത്തും ഉണ്ടെന്ന് ഓർക്കുക.

    August 12, 2009 at 12:29 PM  

    Post a Comment

    Subscribe to Post Comments [Atom]

    « ആദ്യ പേജിലേക്ക്





    ആര്‍ക്കൈവ്സ്