ഷാര്‍ജയില്‍ പുകവലി നിരോധനം
ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.




ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും.




ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.




മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.




ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Thursday, May 29, 2008 )    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

This is very good

May 29, 2008 at 11:47 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ദുബായില്‍ സ്റ്റൗ സ്വാമിക്കെതിരെ പരാതി
നാരാ‍യണ ഗുരുവിന്‍റെ അവതാരമാണെന്ന് അവകാശപ്പെടുന്ന വര്‍ക്കലയിലെ സ്റ്റൌ സ്വാമിക്കെതിരെ ദുബായില്‍ നിന്നും പരാതി.




സ്വാമിയുടെ ബന്ധു സുരേഷാണ് പരാതിക്കാരന്‍.




ശ്രീനാരായണ ഗുരു പ്രപഞ്ചത്തില്‍ നിന്നും തന്നിലൂടെ മറുപടി പറയുന്നുവെന്നാണ് അജന്‍ എന്ന സ്റ്റൌ സ്വാമിയുടെ അവകാശ വാദം.




ഗുരുദേവനുമായി താന്‍ സംസാരിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണ സ്റ്റൌവിന് മുകളില്‍ പാത്രത്തില്‍ മണല്‍ നിറച്ച് ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ അതിലെഴുതി നല്‍കുന്നത് കൊണ്ടാണ് ഇയാള്‍ക്ക് സ്റ്റൌ സ്വാമിയെന്ന് പേര് വന്നത്.




ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം ഇയാള്‍ രണ്ട് കോടി രൂപയ്ക്ക് വിലയ്ക്ക് ബിനാമി പേരില്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രമാണത്തില്‍ 88 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു.




ഷാര്‍ജയിലുള്ള ദത്തന്‍ എന്ന വ്യക്തിയുടെ പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.
ഉന്നത നിലയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും സുരേഷ് പറയുന്നു.




അതേ സമയം, ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം വാങ്ങിയിട്ടുള്ളത് വര്‍ണ്ണ എന്ന സംഘടനയുടെ പേരിലാണെന്നും, ഷാര്‍ജയിലുള്ള അതിന്റെ പ്രസിഡന്റാണെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Tuesday, May 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ഒത്തു ചേര്‍ന്നത്. ഹരിഹരന്‍, ചിത്ര, മുഹമ്മദ് അസ് ലം, കാര്‍ത്തിക്, ജാവേദ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡ്രം ആര്‍ട്ടിസ്റ്റ് ശിവമണിയുടെ പ്രകടനം ഈ ഷോയുടെ പ്രത്യേകതയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എ.ആര്‍ റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Sunday, April 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജ എജ്യുക്കേഷണല്‍ ഇലക്ട്രോണിക് ഗൈഡ്
സീ ഷാര്‍ജ- എജ്യുക്കേഷണല്‍ എന്ന പേരില്‍ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കുന്നു. ഷാര്‍ജ യൂണിവേഴ്സിറ്റിയും ഷാര്‍ജ എജ്യുക്കേഷണല്‍ സോണും സംയുക്തമായാണ് ഈ ഗൈഡ് തയ്യാറാക്കുന്നത്. ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും ഈ ഗൈഡെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നബില്‍ അല്‍ ഖല്ലാസ്, അഹ്മദ് അല്‍ മുല്ല, അബ്ദുല്‍ അസീസ് അല്‍ മിദ്ഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Wednesday, April 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയിലും എംബാമിംഗ് സൗകര്യം വരുന്നു
ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയിലാണ്‍ എംബാമിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഷാര്‍ജ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ അപേക്ഷ പരിഗണിച്ചാണിത്. നിലവില്‍ ദുബായിലായിരുന്നു എംബാമിംഗ് നടത്തിയിരുന്നത്.

Labels: ,

  - JS
   ( Friday, April 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ മലയാളിയെ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജയില്‍ മലയാളിയെ ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി ഊത്തേരിചാലില്‍ യു.സി.കെ. മൊയ്തീനാണ് മരിച്ചത്. 56 വയാസായിരുന്നു. ഷാര്‍ജ ഇന്ഡസ്ട്രിയല്‍ ഏറിയ ഒന്നില്‍ ഒരു കാറിനുള്ളില്‍ കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 നാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. ദുബായിലെ ലോജിസ്റ്റിക് കമ്പനിയില്‍ ക്ലിയറിംഗ് ഫോര്‍ വേര്‍ഡിംഗ് ഏജന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഫാത്തിമ. യാസര്‍ അറഫാത്ത്, നദീര്‍, നൂറുന്നീസ എന്നിവരാണ് മക്കള്‍.

Labels: ,

  - ജെ. എസ്.
   ( Saturday, April 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം
ഷാര്‍ജയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഒരു വര്‍ഷത്തേക്ക് 7000 ദിര്‍ഹം നല്‍കിയാല്‍ ഇത്തരത്തില്‍ സ്വന്തമായി പാര്‍ക്കിംഗ് സ്പേസ് ലഭിക്കും. ബുഹൈറ കോര്‍ണിഷ്, ജമാല്‍ അബ്ദുല്‍ നാസര്‍ റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനകം തന്നെ 70 റിസര്‍വ്ഡ് പാര്‍ക്കിംഗ് സ്പേസുകള്‍ തയ്യാറായതായി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, April 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജ്ജയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഷാര്‍ജ്ജയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാര്‍ജ്ജ യൂണിവാഴ്സിറ്റി സിറ്റിക്കടുത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ അപകടം ഉണ്ടായത്. മരിച്ചവര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.

Labels: ,

  - ജെ. എസ്.
   ( Tuesday, March 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
ഷാര്‍ജയിലെ സജയിലുള്ള ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ തകര്‍ത്ത തൊഴിലാളികള്‍ കമ്പനിയുടെ പ്രധാന ഓഫീസിന് തീയിടുകയും ചെയ്തു.

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, March 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി
ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി. മൂന്ന് മയക്കുമരുന്ന് ഡീലര്‍മാരേയും ആറ് കള്ളക്കടത്തുകാരേയും ഈ കേസുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ഐ.ഡി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ കള്ളക്കടത്തുകാര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറബ് വംശജരാണ് മയക്കുമരുന്ന് ഡീലര്‍മാര്‍.

Labels: ,

  - ജെ. എസ്.
   ( Wednesday, March 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ മാത്രം 6100 നിയമ ലംഘകരെ പിടികൂടി
പുതിയ ഫെഡറല്‍ ട്രാഫിക് നിയമം നിലവില്‍ വന്ന് ആദ്യ മൂന്ന് ദിവസങ്ങളില്‍ ഷാര്‍ജയില്‍ മാത്രം 6100 നിയമ ലംഘകരെ പിടികൂടി. ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചതാണിത്. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരെ പിടികൂടാനായി 30 റഡാറുകളും 21 കാമറകളും ഷാര്‍ജയിലെ വിവിധ റോഡുകളില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പോലീസ് ഇപ്പോള്‍ കര്‍ശന പരിശോധനകളാണ് നടത്തുന്നത്. പിടികൂടപ്പെടുന്നവരുടെ ലൈസന്‍സില്‍ ചെയ്ത കുറ്റത്തിനനുസരിച്ച് ബ്ലാക് പോയന്‍റുകളും നല്‍കുന്നുണ്ട്. 24 ബ്ലാക് പോയന്‍റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

Labels: ,

  - ജെ. എസ്.
   ( Saturday, March 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്