കൗമുദി ടീച്ചര്‍ അന്തരിച്ചു
kaumudi-teacherപ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
 
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച്‌ ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക്‌ സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക്‌ തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ്‌ ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത്‌ ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു.
 
വിവാഹ സമയത്ത്‌ ആഭരണം അണിയാ തിരിക്കുന്നത്‌ ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട്‌ ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട്‌ താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.
 
സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ്‌ തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക്‌ ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട്‌ പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. "ഹരിജന്‍" മാസികയില്‍ ഈ സംഭവത്തെ കുറിച്ച്‌ ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട്‌ ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ "കൗമുദി കാ ത്യാഗ്‌" എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക്‌ തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത്‌ കൗതുക കരമാണ്‌. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു.
 
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ്‌ ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, August 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



പുലികള്‍ക്ക് പുതിയ തലവന്‍
selvarasa-pathmanathanവേലുപ്പിള്ള പ്രഭാകരന്റെ സ്ഥാനം ഇനി സെല്‍‌വരാസ പത്മനാതന്. രണ്ട് മാസം മുന്‍പ് പുലി തലവന്‍ പ്രഭാകരനോടൊപ്പം മുഴുവന്‍ പുലി നേതാക്കളേയും വധിച്ച് തമിഴ് പുലി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു എന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു എങ്കിലും വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ശ്രീലങ്കന്‍ തമിഴ് ജനത തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ എല്‍. ടി. ടി. ഇ. യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ തങ്ങളുടെ പുതിയ തലവനായി സെല്‍‌വരാസ പത്മനാതന്‍ തമിഴ് ജനതയുടെ സ്വാതന്ത്യ സമരം നയിക്കും എന്നറിയിച്ചു.
 
നേതൃത്വം നഷ്ടപ്പെട്ട തമിഴ് ജനത തങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകവും ദുഃഖകരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് എന്ന് തുടങ്ങുന്ന പത്ര കുറിപ്പ്, തങ്ങള്‍ക്ക് നികത്താനാവത്ത നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് പറഞ്ഞു. എന്നാല്‍ പുലികളെ ഉന്മൂലനം ചെയ്തു എന്ന് ശ്രീലങ്ക വീമ്പ് പറയുന്നുണ്ടെങ്കിലും തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഇത് തങ്ങളുടെ ചരിത്രപരമായ ദൌത്യമാണ്. തങ്ങളുടെ മണ്ണിനു വേണ്ടി പോരാടി വീര ചരമം പ്രാപിച്ച തങ്ങളുടെ നേതാവും അസംഖ്യം അണികളും തങ്ങളെ ഏല്‍പ്പിച്ച ദൌത്യം.
 
പ്രവര്‍ത്തന രീതിയില്‍ കാലോചിതമായ മാറ്റം വരുത്തുമെങ്കിലും സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന സ്വപ്നം പൂവണിയും വരെ തങ്ങളുടെ വീര നേതാവ് പ്രഭാകരന്‍ തങ്ങളുടെ ഉള്ളില്‍ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളം തങ്ങള്‍ കെടാതെ സൂക്ഷിക്കും എന്നും എല്‍. ടി. ടി. ഇ. പ്രസ്താവനയില്‍ അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Thursday, July 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ബാങ്കിങ് സമരം നാളെയും തുടരും
ദേശ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പണിമുടക്ക് നാളെയും തുടരും. പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിയ്ക്കലിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ന്റെ നേതൃത്വത്തില്‍ ആണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.




ദില്ലിയില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.




സമരത്തിന്റെ കാര്യം അറിയാതെ ബാങ്കുകളില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി.




സംസ്ഥാനത്തെ നാല്‍പ്പതിനാ യിരത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.




പണിമുടക്ക് കണക്കിലെടുത്ത് എ. ടി. എം. കളില്‍ വേണ്ടത്ര പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് വിവിധ ബാങ്കുകള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Wednesday, September 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്