അവയവ ദാനത്തിനായി ഖത്തറില്‍ പ്രത്യേക ബോധവല്കരണം
tZml: Ahbh amä ikv{X{Inb¡pw AhbhZm\¯n\pw DuÀPw ]Icp¶Xn\mbpÅ t_m[hXvIcW {]hÀ¯\§Ä¡v J¯dn XpS¡ambn. BtcmKy kp{]nw Iu¬knensâ Iogn CXn-\mbn {]tXyI kwhn-[m\w GÀs¸-Sp-¯n-bn-«p-v. Cu¿nsS \S¶ {]tXyI ]cn]mSnbn Aaodnsâ ]Xv\nbpw J¯À ^utWvSj³ sNbÀt]gvkWpamb ssiJ auk \mkÀ A ankv\Zv ]s¦Sp¯ncp-¶p. Ahbh Zm\¯n\pÅ tZml tUmtWj³ At¡mÀUn\v ( Ahbh Zm\ IcmÀ) ssiJ auk
NS-§Nâ ]qÀW ]n´pW {]Jym]n¡p-I-bp-m-bn. t_m[hXvIcW¯nsâ `mKabn Ahbhamä¯n\v X¿mdmbn t]cv cPnÌÀ sNbvXn«pÅhsc NS§Nâ BZcn¨p. 14 J¯dnIfpw 11 hntZinIfpamWv Ahbhw Zm\w sN¿m³ k½Xw Adnbn¨n«pÅXv.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, September 23, 2010 ) |
സൗദിയില്‍ വിദേശ തൊഴില്‍ വിസ അനുവദിക്കുന്നത് ക്രമാതീതമായി കുറച്ചു
സൗദിയില്‍ വിദേശ തൊഴില്‍ വിസ അനുവദിക്കുന്നത് ക്രമാതീതമായി കുറച്ചുവരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്.
2009 ല്‍ അനുവദിച്ച തൊഴില്‍വിസയുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു.
- സ്വന്തം ലേഖകന്‍
( Sunday, May 02, 2010 ) |
പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി
യുഎഇയിലെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ നിയമലംഘനങ്ങളുടേയും പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഞായറാഴ്ച്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ട്രാഫിക്ക് ഫൈനുകളും ലൈസന്‍സ് ഫൈനുകളും അടക്കാന്‍ ഐഡി കാര്‍ഡ് കൂടിയെ തീരു.
ഇതുമാത്രമല്ല ഗതാഗത വകുപ്പിലെ എല്ലാ വ്യക്തിഗത സേവനങ്ങള്‍ക്കും ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. തിരിച്ചറിയല്‍ രേഖയില്ലാത്ത അപേക്ഷകള്‍ നിരസിക്കുമെന്നും അധികൃതര്‍ അറിയിച്ചു
- സ്വന്തം ലേഖകന്‍
( Saturday, May 01, 2010 ) |
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു.
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു. അനധികൃത താമസക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടേയും സ്വദേശികളുടേയും കണക്കെടുപ്പിനാണ് പദ്ധതി. വനിതകള്‍ ഉള്‍പ്പടെ 5900 ജീവനക്കാരാണ് ജിദ്ദയില്‍ സെന്‍സസിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്
- സ്വന്തം ലേഖകന്‍
( Thursday, April 29, 2010 ) |
മിഗ് - 21 വിമാനങ്ങള്‍ പിന്‍വലിക്കും : ആന്റണി
പൊതുവേ അപകട സാധ്യത കൂടുതലുള്ള മിഗ്-21 വിമാനങ്ങള്‍ വ്യോമ സേനയില്‍ നിന്നും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി പറഞ്ഞു. മലയാളിയായ രാഹുല്‍ നായര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടന ത്തിനിടെ വിമാന തകരാറു മൂലം മരണ മടഞ്ഞ പശ്ചാത്തല ത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.
Labels: യുദ്ധം, വിമാന ദുരന്തം
- ജെ. എസ്.
( Tuesday, April 20, 2010 ) |
ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Labels: കേരളം, കേരള രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 20, 2010 ) |
ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ് മല്ല്യയുടെ മകള്‍
ഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ് മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, April 19, 2010 ) |
തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ് പുന്നൂസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത് ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ് മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു
തലയെടുപ്പോടെ വടക്കും നാഥന്റെ പ്രദക്ഷിണ വഴികളില്‍ ഉയരുന്ന പന്തലുകള്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമാണ്. നടുവിലാല്‍ നായ്കനാല്‍ എന്നിവിടങ്ങളില്‍ തിരുവമ്പാടിയും, മണികണ്ടനാലിനു സമീപം പാറമേക്കാവും പന്തലൊരുക്കുന്നു. ഇതു കൂടാതെ അവിടാവിടെ ചെറിയ പന്തലുകളും ഒരുക്കാറുണ്ട്. കലയും കരവിരുതും സമന്ന്വയിക്കുന്ന പൂരപ്പന്തലുകള്‍ സ്വദേശി കള്‍ക്കെന്നു മാത്രമല്ല വിദേശികള്‍ക്കും കൗതകമാണ് ഏറെ.
കവുങ്ങും, മുളയും, പട്ടികയും, തുണിയും, കയറും ആണ് പന്തലിന്റെ പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ഡിസൈന്‍ അനുസരിച്ച് കവുങ്ങും മുളയും കൊണ്ട് പ്രധാന ഫ്രൈം ഉണ്ടാക്കി, അതില്‍ കനം കുറഞ്ഞ പട്ടിക കഷ്ണങ്ങള്‍ കൊണ്ട് നിറം പൂശിയ "ഗ്രില്ലുകള്‍ " പിടിപ്പിക്കുന്നു. പന്തല്‍ ഒരുങ്ങുന്നു പല നിലകളിലായി ഒരുക്കുന്ന പന്തലുകള്‍ രാത്രിയില്‍ ഇലക്ട്രിക് ബള്‍ബുകളുടെ പ്രഭയില്‍ ഏറെ ആകര്‍ഷകമാകും. ഇത്തരത്തില്‍ ഒരുക്കുന്ന പന്തല്‍ ലിംകാ ബുക്സ് ഓഫ് റിക്കോര്‍ഡിലും കയറി പറ്റിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗത്തിനായി ഒരുക്കിയ പന്തലാണ് "റിക്കോര്‍ഡ് പന്തലായി മാറിയത്". പന്തലിന്റെ വലിപ്പം അലങ്കാരം തുടങ്ങിയവ പരിഗണിച്ചാണ് ഈ സ്ഥാനം ലഭിച്ചത്. തൊണ്ണൂറടിയോളം ഉയരം ഉള്ള ഈ പന്തലൊരുക്കുവാന്‍ ഏകദേശം പത്തു ലക്ഷം രൂപ ചിലവു വന്നു. വിദേശ മലയാളിയായ സുന്ദര്‍ മേനോന്‍ കണ്‍വീനറായുള്ള കമ്മറ്റിയാണ് ഇതിനു നേതൃത്വം നല്‍കിയത്. ദീപാലങ്കാര ങ്ങള്‍ക്കായി ചൈനയില്‍ നിന്നും പ്രത്യേകം എല്‍. ഈ. ഡികള്‍ കൊണ്ടു വരികയായിരുന്നു. സുന്ദര്‍ മേനോന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള സണ്‍ഗ്രൂപ്പിലെ തൊഴിലാളികളും, തൃശ്ശൂരിലെ ക്ലാസിക് ഇലക്ടിക്കല്‍സും ചേര്‍ന്നണ് പന്തലിന്റെ ദീപവിതാനം ഒരുക്കിയത്. ചെറുതുരുത്തി യിലെ ഐഷാ പന്തല്‍ വര്‍ക്ക്സ് ആണ് പന്തല്‍ ഒരുക്കിയത്. ഇത്തവണ തിരുവമ്പാടിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് ഏപ്രില്‍ പതിനാലിന് നടന്നു. - എസ്. കുമാര്‍ ഫോട്ടോ കടപ്പാട് : http://www.jayson.in/ Labels: ആനക്കാര്യം
- ജെ. എസ്.
( Saturday, April 17, 2010 ) |
ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത് നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ് പുന്നൂസ് എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്.
Labels: കേരള രാഷ്ട്രീയം, പോലീസ്
- ജെ. എസ്.
( Saturday, April 17, 2010 ) |
ലളിത് മോഡിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു
ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡിയെ ആദായ നികുതി ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ നീണ്ടു നിന്നു. മുംബൈ വര്‍ളിയിലെ ഓഫീസി ലെത്തിയാണ് ചോദ്യം ചെയ്തത്. ഐ. പി. എല്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും, ഓഹരി ഉടമസ്ഥത യുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചോദ്യം ചെയ്യലില്‍ ചോദിച്ചത്. ഐ. പി. എല്‍. ഹെഡ് ക്വോട്ടേഴ്സ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും, ലളിത് മോഡിയുടെ വര്‍ളിയിലെ നിര്‍ലോണ്‍ ഹൌസിലും, ഉദ്വോഗസ്ഥര്‍ പരിശോധന നടത്തി.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Saturday, April 17, 2010 ) |
ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച: യു. എന്‍. അന്വേഷണ സംഘം
പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യു. എന്‍. അന്വേഷണ ഉദ്വോഗസ്ഥര്‍ അറിയിച്ചു. പര്‍വേസ് മുഷറഫ് സര്‍ക്കാരും, പഞ്ചാബ് ഭരണകൂടവും, റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമാ യിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. 2007 ഡിസംബര്‍ 27നു റാവല്‍ പിണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ യാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
Labels: പാക്കിസ്ഥാന്‍
- ജെ. എസ്.
( Saturday, April 17, 2010 ) |
ഐ.പി.എല്‍. കൊച്ചി ടീം അഹമ്മദാബാദിലേക്ക് മാറ്റാന്‍ അഞ്ച് അംഗങ്ങള്‍ തന്റെ സഹായം തേടി എന്ന് ശരദ് പവാര്‍
രാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ് കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ് പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
ഈ നീക്കത്തിന് പുറകിലും ലളിത മോഡിയുടെ കരങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്നു. ടീം അഹമ്മദാബാദ് നഗരത്തിലേക്ക് നീക്കാന്‍ പണം മുടക്കിയവര്‍ക്കെതിരെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Friday, April 16, 2010 ) |
കേരള എം.പി. മാര്‍ ചുമതല ഏറ്റു
കേരളത്തില്‍ നിന്നും രാജ്യ സഭ യിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട പ്രതിരോധ മന്ത്രി എ. കെ. ആന്റണി, കെ. എന്‍. ബാല ഗോപാല്‍, ടി. എന്‍. സീമ എന്നിവര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രാജ്യ സഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Friday, April 16, 2010 ) |
തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക് അമേരിക്കന്‍ സഹായം
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യക്ക് 45 ലക്ഷം ഡോളര്‍ അമേരിക്ക നല്‍കും. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ സഹായി ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക ഇന്ത്യക്കു വേണ്ടി മാറ്റി വെക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
- ജെ. എസ്.
( Friday, April 16, 2010 ) |
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് തുടങ്ങി. വയലാര്‍ രവിയെ മുന്‍നിര്‍ത്തി രമേശ് ചെന്നിത്തല പഴയ ഐ. ഗ്രൂപ്പ് പുനരുജ്ജീ വിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്ന എ. ഗ്രൂപ്പ്, രമേഷിന്റെ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ചില മുതിര്‍ന്ന നേതാക്കള്‍ ഹൈ കമാന്റിനെ കാണുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി രമേശിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി ക്കെതിരെയുള്ള ചരടു വലികളാ ണെന്ന് പറയപ്പെടുന്നു. പത്മജ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, കെ. വി. തോമസ് എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പ് യോഗങ്ങള്‍ കൂടിയതില്‍ തെറ്റില്ലെന്നും, പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യമാകാനാണ് വഴി. തുടര്‍ന്നും ഗ്രൂപ്പു യോഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതില്‍ ഒളിച്ചിരിപ്പുണ്ട്.
- ഫൈസല്‍ ബാവ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Thursday, April 15, 2010 ) |
ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു
തീവ്രവാദികളുടെ കൈകളില്‍ ആണവ ആയുധങ്ങളും, അതിന്റെ സാങ്കേതിക വിദ്യയും എത്തി പ്പെടാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരി ക്കണമെന്ന പ്രമേയം പാസാക്കി 47 രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസം നീണ്ടു നിന്ന ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു. ആണവാ യുധങ്ങളുടെ സുരക്ഷയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി യില്‍ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. പന്ത്രണ്ടു മാര്‍ഗ രേഖകള്‍ അവതരിപ്പിച്ച് പാസാക്കിയ യോഗം നാലു വര്‍ഷത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ ചേരാനും തീരുമാനിച്ചു. ആണവ ഏജന്സി യുമായും, ഐക്യ രാഷ്ട്ര സഭയുമായും സഹകരിച്ച് എല്ലാ രാജ്യങ്ങളും അവരവരുടെ ആണവ സുരക്ഷ ഉറപ്പാക്ക ണമെന്നും മാര്‍ഗ രേഖ ആഹ്വാനം ചെയ്യുന്നു.
Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Thursday, April 15, 2010 ) |
മന്ത്രി ശശി തരൂരിന് വധ ഭീഷണി
ഐ. പി. എല്‍. കേരള ടീമിന് വേണ്ടി ഇടപെട്ട മന്ത്രി ശശി തരൂരിന് മൊബൈല്‍ ഫോണ്‍ വഴി വധ ഭീഷണി. ഐ. പി. എല്‍. ടീമുമായുള്ള ശശി തരൂരിന്റെ ബന്ധം അവസാനി പ്പിക്കണമെന്നും, ലളിത് മോഡിയോട് മാപ്പു പറയണ മെന്നുമാണ് എസ്. എം. എസ്. വഴി വന്ന ഭീഷണിയില്‍ പറയുന്നത്. മുംബൈയില്‍ നിന്നും ഷക്കീല്‍ എന്ന ആളാണ് എസ്. എം. എസ്. അയച്ചിരി ക്കുന്നത്. താന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇക്കാര്യം മന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും, പോലീസിനു പരാതി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ശശി തരൂരിനും, അദ്ദേഹത്തിന്റെ ഓഫീസിനും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Labels: തീവ്രവാദം
- ജെ. എസ്.
( Thursday, April 15, 2010 ) |
ഐ.പി.എല്‍. വിവാദം - ശശി തരൂരിനെതിരെ നടപടി പരിശോധിച്ച ശേഷം: പ്രധാനമന്ത്രി
ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത് നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Thursday, April 15, 2010 ) |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്