05 April 2010

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനം, വിവാദം തുടരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ല എന്ന് പറയുമ്പോഴും സംശയങ്ങള്‍ ബാക്കി വെച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന് സി. പി. നാരായണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ടി. എന്‍. ബാലഗോപാലന്‍ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കഴിഞ്ഞ മാര്‍ച്ച് 13ന് സി. പി. ഐ. എം. നേതൃത്വം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് സി. പി. നാരായണനെ നിയമിച്ചത്. എന്നാല്‍ ഈ തീരുമാന ത്തിനെതിരെ മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തോടു പരാതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക്‌ ഇഷ്ടമില്ലാത്ത സ്ഥാന ത്തിരുന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി. പി. നാരായണന്‍ തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്‌.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്