05 May 2008

സൗദിയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് മാറ്റം

സൗദി അറേബ്യയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് പകരമായി മറ്റൊരു സംവിധാനം കൊണ്ടു വരാന്‍ നീക്കം. വ്യക്തികള്‍ സ്പോണ്‍സര്‍ ആകുന്നതിന് പകരം തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ക്കാര്‍ മൊത്തമായി ഏറ്റെടുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.




ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി റിക്രൂട്ടിംഗ് കമ്പനികള്‍ സ്ഥാപിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തൊഴില്‍ പരീശീലനവും ഈ റിക്രൂട്ടിംഗ് കമ്പനികള്‍ നല്‍കും. ചില തൊഴില്‍ മേഖലകളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് തുടരുമെന്നും മന്ത്രി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്