07 May 2008

കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി

വനിതാ ലോകം ബ്ലോഗില്‍ നടത്തിയിരുന്ന കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി. ജോയും കിരണ്‍സുമായിരുന്നു വിധി കര്‍ത്താക്കള്‍. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലായിരുന്ന കവിതാ‍ക്ഷരി മത്സരം മാര്‍ച്ച് 23 നു് ആരംഭിച്ചു ഒരു മാസത്തിലേറെ നീണ്ടു് നിന്നു്, ഏപ്രില്‍ 25നു് അവസാനിച്ചു. വിധി കര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു. 7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. കവിതകളെല്ലാം തന്നെ വിക്കിസോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.




ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവയുടെ മികവു് കൊണ്ട്‌ ഷര്‍മ്മിളാ ഗോപന്‍ പെണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാന്നത്തിനര്‍ഹയായി. അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത രണ്ടാം സ്ഥാനത്തും സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ്‌ എന്ന കവിത മൂന്നാം സ്ഥാനത്തും എത്തി. ഇട്ടിമാളുവിന്റെ ശ്രദ്ധേയമായ അവതരണവും മൂന്നാം സ്ഥാനത്തിനര്‍ഹമായി.




കവിതക്കനുസൃതമായ ഈണം ആലാപനം ഒപ്പാം നല്ല ശബ്ദ സൌകുമാര്യം കൊണ്ട് ബഹുവ്രീഹിയുടെ പിറക്കാത്ത മകനു് ആണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായി തീര്‍ന്നതാണ് കാണാമറയത്ത് അവതരിപ്പിച്ച മയൂരയുടെ "നിണമെഴുതിയത്" രണ്ടാം സ്ഥാനത്തെത്താന്‍ കാരണമായത്. രണ്ടാം സ്ഥനത്തെത്തിയ റിയാസ്‌ മുഹമ്മദിന്റെ ‌"എന്റെ വൃന്ദാവനവും, ഒറ്റ മണല്‍ത്തരിയും " വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റം ശ്രദ്ധേയമായ കവിതകളില്‍ ഒന്നായിരുന്നു. ഉമ്മ എന്ന കവിത അതിന്റെ ആത്മാവ് അറിഞ് ആലപിച്ചിരിക്കുന്ന തമനു മൂന്നാം സ്ഥാനത്തിന് അര്‍ഹനായി.




അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാളവികയാണു്. മഹാദേവന്റെ കൃത്യതയേറിയ ആലാപനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട്‌ അമ്മുക്കുട്ടിയുടെ കവിത മൂന്നാം സ്ഥാനം നേടി. കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്‌ വിശാഖിന്റെ കവിതയ്ക്കു് കഴിഞ്ഞിരുന്നു. അപ്രത്തും ഇപ്രത്തും നോക്കാതെ കവിത ചൊല്ലിയ ലിയാന്‍ മുഹമ്മദ് ആയിരുന്നു കവിതാക്ഷരിയുടെ താരം.




കൂടുതല്‍ വിവരങ്ങള്‍ക്ക് http://vanithalokam.blogspot.com/2008/05/blog-post.html

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

അപ്രത്തും ഇപ്രത്തും :)

May 9, 2008 at 10:36 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്