01 June 2008

ഗള്‍ഫില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കമ്പനികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നുവെന്നാണ് കണക്കാക്കുന്നത്.




മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗം കമ്പനികളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 96 ശതമാനം കമ്പനികളും അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. ഗ്ലോബല്‍ സോഴ്സസ് എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്.




ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് കേരളീയര്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനകം മിക്ക ചൈനീസ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ സോഴ്സസ് ജനറല്‍ മാനേജര്‍ ബില്‍ ജെനേരി പറഞ്ഞു.




പണപ്പെരുപ്പം പല കമ്പനികളേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. 73 ശതമാനം കമ്പനികളും ഇത് സ്ഥീരീകരിച്ചതായും സര്‍വേ പറയുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ 9 മുതല്‍ 11 വരെ ദുബായില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കാനും ഗ്ലോബല്‍ സോഴ്സസ് പദ്ധതിയിട്ടിട്ടുണ്ട്.




ഇന്ത്യയിലും ചൈനീസ് ഉത്പ്പന്ന വിപണന മേള നടത്താനും ഗ്ലോബല്‍ സോഴ്സസ് തീരുമാനിച്ചു കഴിഞ്ഞു. നവംബറിലായിരിക്കും മുംബൈയിലായിരിക്കും ഈ മേള നടക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്