14 June 2008
ജയ്ഹിന്ദ് ടി.വി.യുടെ ഉല്‍ഘാടനത്തില്‍ മദ്യം വിളംബിയത് വിവാദമാകുന്നു
ദെയ് റയിലെ റാഡിസണ്‍സ് ഹോട്ടലില്‍ വെച്ച് വ്യാഴാഴ്ച രാത്രി നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ചാനലിന്റെ ഗള്‍ഫ് പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവിയാണ് നിര്‍വഹിച്ചത്. പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി, കെ. പി. സി. സി. പ്രസിഡന്റ് ശ്രീ രമേഷ് ചെന്നിത്തല, ചാനലിന്റെ എം. ഡി. യായ ശ്രീ എം. എം. ഹസന്‍ തുടങ്ങിയ ഗാന്ധിയന്മാര്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിയ്ക്കാത്ത മദ്യ സല്‍ക്കാരം അരങ്ങേറിയത്. സിനിമാ താരങ്ങളായ ദിലീപ്, ഗോപിക, വസുന്ധരദാസ് എന്നിവരുടെ സാന്നിദ്ധ്യത്താല്‍ പരിപാടിയ്ക്ക് കൊഴുപ്പേറി.
ഗാന്ധിജിയുടെ ശിഷ്യന്മാരുടെ ഒരു പൊതു പരിപാടിയില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ ക്ഷണിയ്ക്കാതെ കോണ്‍ഗ്രസ് വിരുദ്ധരെ ക്ഷണിച്ചു വരുത്തി ഇത്തരമൊരു മദ്യം സല്‍ക്കാരം നടത്തിയതില്‍ ഒരു വലിയ വിഭാഗം പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് വേദനിച്ചു എന്ന് കോണ്‍ഗ്രസ് പ്രതികരണ വേദി പ്രസിഡന്റ് ശ്രീ അഷ്രഫ് അലി പെരിന്തല്‍മണ്ണ അറിയിച്ചു. മുന്നൂറോളം പേര്‍ക്കുള്ള സീറ്റും ഭക്ഷണവും മദ്യവും ഒരുക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലയിലെ ഭാരവാഹിത്വത്തില്‍ നോട്ടമിട്ടിരിക്കുന്ന ചില തല്പര കക്ഷികളുടെ നിര്‍ദേശപ്രകാരം ബോധപൂര്‍വം ഒരു വലിയ വിഭാഗത്തെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും തഴയുകയായിരുന്നുവത്രെ. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പങ്കെടുപ്പിക്കാതെ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് മദ്യം വിളംബുകയാണ് ഉണ്ടായത്. സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് ദുബായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലാത്തത് കൊണ്ടല്ല എന്നും ഇത്തരം ചിറ്റമ്മ നയം വെച്ചു പുലര്‍ത്തുന്ന ഒരു വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുടെ വിഭാഗീയ ചിന്താഗതി കൊണ്ടാണെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. Labels: കേരള രാഷ്ട്രീയം, പ്രവാസി
- ജെ. എസ്.
|
3 Comments:
What Mr. Ashraf Ali Perinthalmanna is saying is very correct. People who claim as Gandhi's followers are not supposed to be doing like this. I hope straight forward people like Ashraf ali who are well wishers of congress party will come out and voice against these wrong practices and help realize Gandhi's dream of a alcohol free society.
പണ്ട് പ്രൊ. എം.പി മന്മഥന്‍ സാര്‍ പ്രസംഗിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയ കഥ ഓര്‍മ്മ വരുന്നു.ഒരു യോഗത്തിനു പോകുന്ന വഴി വിശന്നു വലഞ്ഞ അദ്ദേഹം കയറിച്ചെന്നത് ഒരു ബാര്‍ ഹോട്ടലിലായിരുന്നു.അദ്ദേഹത്തിനത് മനസ്സിലായില്ല.ബെയറര്‍ വന്നു. സാറിന്റെ ബ്രാന്റ് എതാണു? ലാര്‍ജോ ഫുള്ളോ എന്നു ചോദിച്ചപ്പോളാണു മന്മഥന്‍ സാറിനു അക്കിടി മനസ്സിലായത്. അദ്ദേഹത്തിനു ദേഷ്യം വന്നു. ബെയറര്‍ക്ക് അതിന്റെ കാരണം തീരെ മനസ്സിലായില്ല. 'സാറെന്തിനാ ചൂടാകുന്നത്?ഖദറുമിട്ടോണ്ടു ബാറില്‍ കേറുന്നോരോട് ഞാന്‍ പിന്നെന്തു ചോദിക്കണം!"
that is congress party
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്