തിങ്കള്‍ 12th മെയ് 2025

09 June 2008

കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.

മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.




അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.




പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും.




അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു.




മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.



നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...