09 June 2008

മലയാളിക്ക് ഒരു കോടിയുടെ ലോട്ടറി വിജയം

രോഗം ബാധിച്ച് ചികിത്സയ്ക്കായി നാട്ടിലെ ആശുപത്രിയിലേയ്ക്ക് പോയ തന്റെ സുഹൃത്തിനെ സഹായിക്കുവാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ച് നടക്കുമ്പോളാണ് അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ മുസ്തഫ റോഡരികില്‍ പോസ്റ്റ് കാര്‍ഡ് മില്ല്യണയര്‍ എന്ന യു.എ.ഇ. യിലെ ലോട്ടറിയുടെ പരസ്യം കണ്ടത്. സുഹൃത്തിന്റെ ചികിത്സയ്ക്കായി അദ്ദേഹം ഒരു ലോട്ടറി എടുത്തത് അങ്ങനെയാണ്.




മൂന്നാം ദിവസം ലോട്ടറി അടിയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് MIMS ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തായ നൌഷാദിനെ ഫോണില്‍ വിളിച്ചു ചികിത്സാ ചിലവിനുള്ള മുഴുവന്‍ പണവും അയച്ചു തരാം എന്നറിയിച്ചു.




പതിമൂന്ന് വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ബീരോളി എന്ന ഈ 53കാരന്റെ ഭാര്യയും അഞ്ച് മക്കളും കേരളത്തിലാണ്. നാട്ടിലും ദുബായിലും ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു മനുഷ്യ സ്നേഹിയാണ്. കുഞ്ഞിപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, അഴിയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിങ്ങനെ ദുബായിലെ രണ്ട് പ്രവാസി സംഘടനകളില്‍ അംഗമാണ് മുസ്തഫ.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്