05 June 2008

ഖത്തറിന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ പൊലിഞ്ഞു

2016ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക്സ് കൌണ്‍സില്‍ അംഗീകരിച്ച നാല് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഇടം കിട്ടിയില്ല.
2006ലെ ഏഷ്യന്‍ ഗെയിംസ് മനോഹരമായി നടത്തിയ ഖത്തര്‍ ദോഹയിലൂടെ ഒളിമ്പിക്സ് ആദ്യമായി ഗള്‍ഫ് മേഖലയില്‍ എത്തിക്കാം എന്ന പ്രതീക്ഷയിലായിരുന്നു. ഇതിനായി വിപുലമായ സന്നാഹങ്ങള്‍ തന്നെ ആയിരുന്നു ഖത്തര്‍ ഒരുക്കിയത്.



എന്നാല്‍ ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക് കൌണ്‍സില്‍ പുറത്ത് വിട്ട അവസാനത്തെ നാല് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഖത്തര്‍ പുറത്തായിരിക്കുകയാണ്. അമേരിക്കയിലെ ഷിക്കാഗോ, ജപ്പാനിലെ ടോക്യോ, ബ്രസീലിലെ റിയോ ഡി ജനൈറൊ, സ്പെയിനിലെ മാഡ്രിഡ് എന്നീ നഗരങ്ങളാണ് അവസാന നാലില്‍ ഇടം നേടിയത്.




പ്രധാനമായ കാരണം ഈ നാല് രാജ്യങ്ങളും കൂടുതല്‍ മനോഹരമായി വേദികള്‍ ഒരുക്കിയിരുന്നു എന്നത് തന്നെയാണ്.




എന്നാല്‍ അന്താരാഷ്ട്ര ഒളിമ്പിക് കൌണ്‍സില്‍ വക്താവ് പറഞ്ഞത് പുറന്തള്ളപ്പെട്ട രാജ്യങ്ങള്‍ക്ക് 2020ല്‍ വീണ്ടും അവസരം കിട്ടിയേക്കാം എന്നും അതിനാല്‍ പ്രതീക്ഷ കൈവെടിയേണ്ട എന്നും ആണ്. ദോഹയും ഇങ്ങനെ തന്നെ പ്രതീക്ഷ മുറുകെ പിടിക്കുന്നു. ഏതായാലും ഗള്‍ഫ് മേഖലയിലേക്ക് തങ്ങളിലൂടെ ഒളിമ്പിക്സ് എത്തിക്കാം എന്ന പ്രതീക്ഷ തന്നെയാണ് ഖത്തറിന് ഇപ്പോഴും ഉള്ളത്.

Labels:

  - JS    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്