22 June 2008

ആണവ കരാര്‍: കരുണാനിധി മധ്യസ്ഥനാവും

ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും ഇടയില്‍ “രാജ്യ താല്പര്യം” മുന്‍ നിര്‍ത്തി ഒരു പരിഹാരം കാണാന്‍ കരുണാനിധി ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് കരുണാനിധിയെ സി.പി.ഐ.(എം) നേതാവ് പ്രകാശ് കാരാട്ടും സി.പി.ഐ. നേതാവ് ഡി. രാജയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം ദല്‍ഹിയില്‍ ചെന്ന് ആണവ കരാര്‍ പ്രശ്നത്തില്‍ രാജ്യ താല്പര്യത്തിനായി രമ്യമായ ഒരു പരിഹാരം കണ്ടെത്തനുള്ള ശ്രമങ്ങള്‍ നടത്തും. ഇന്നലെ രാത്രി ചെന്നൈയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെയാണ് കരുണാനിധി ഇത് അറിയിച്ചത്.

തമ്മില്‍ തല്ലിയാല്‍ വര്‍ഗീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാനും വീണ്ടും അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം പോലുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുവാനും ഇടയാകുമെന്നും, ഇത്തരം വര്‍ഗ്ഗീയ ശക്തികളെ അടക്കിയിരുത്താന്‍ എല്ലാ മതേതര കക്ഷികളും ഒരുമിച്ചു നില്‍ക്കണമെന്നും കരുണാനിധി ഓര്‍മ്മിപ്പിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്