02 July 2008

എമിറേറ്റ്സ് കോഴിക്കോട്ടേയ്ക്കും

എമിറേറ്റ്സ് ഇനി ആഴ്ചയില്‍ ആറ് ദിവസം കോഴിക്കോട്ടേയ്ക്ക് പറക്കും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേയ്ക്ക് വിമാന സര്‍വീസ് ഉണ്ടാവും. ഈ റൂട്ടിലെ ആദ്യത്തെ ഫ്ലൈറ്റ് ഇന്നലെ ഉച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും പുറപെട്ട് വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തി ചേര്‍ന്നു.




ഇതോടെ എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം പ്രതിവാരം 125 ആയി. ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം വിമാനങ്ങള്‍ പറത്തുന്ന വിദേശ കമ്പനിയാണ് എമിറേറ്റ്സ്.




തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടേകാലിന് ദുബായില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് ഏഴ് അമ്പതിന് വിമാനം കോഴിക്കോട് ഇറങ്ങും. ഈ വിമാനം രാത്രി ഒന്‍പത് ഇരുപതിന് അവിടെ നിന്നും മടങ്ങി ദുബായില്‍ രാത്രി പതിനൊന്ന് നാല്‍പ്പതിന് തിരിച്ചെത്തും. വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ മൂന്നരയ്ക്ക് ദുബായില്‍ നിന്നും പുറപ്പെട്ട് ഒമ്പത് അഞ്ചിന് കോഴിക്കോട് ഇറങ്ങുന്ന വിമാനം പത്ത് മുപ്പത്തിയഞ്ചിന് അവിടെ നിന്നും മടങ്ങി ദുബായില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അന്‍പതിയഞ്ചിന് എത്തിച്ചേരും.




പ്രാരംബ കാല പ്രത്യേക നിരക്കായ 1760 ദിര്‍ഹം 31 ഓഗസ്റ്റ് വരെ നിലവിലുണ്ടാവും എന്ന് എമിറേറ്റ്സ് അറിയിച്ചു.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

വിമാനം പറപ്പിക്കുന്ന വഴി കിടന്നുറങ്ങാത്ത പൈലറ്റുമാരെ നിയമിക്കാന്‍ അപേക്ഷ... ജീവനും ജീവിതവും ഒന്നല്ലേയുള്ളൂ... അതു കൊണ്ട്‌ ഉപയോഗമുള്ളവര്‍ ധാരാളവും !.

July 2, 2008 at 2:07 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്