06 July 2008

വിവാദ പാഠം അഭിനന്ദനാര്‍ഹം എന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി

ഏഴാം ക്ലാസ്സിലെ വിവാദ പാഠ പുസ്തകം പിന്‍വലിയ്ക്കേണ്ട തില്ലെന്ന് ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. പാഠ പുസ്തകം തയ്യാറാക്കിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. വിവാദ പാഠ പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാലും എന്‍. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ പ്രൊഫസ്സര്‍ കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ഏറ്റവും മനോഹരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയി ട്ടുള്ളതെന്നും സമൂഹത്തിന് നല്ല സന്ദേശം പകരുന്ന പാഠ ഭാഗങ്ങളാണ് അതിലുള്ള തെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. ആരാണ് ഇത് എഴുതിയത് എന്ന് ചോദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കണം എന്നും അഭിപ്രായപ്പെട്ടു. പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ ഉയരുക സ്വാഭാവികം ആണെന്ന് ഈ വിദഗ്ദ്ധര്‍ ചൂണ്ടി ക്കാട്ടിയതായി പിന്നീട് എം.എ.ബേബി അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്