ശനി 3rd മെയ് 2025

26 August 2008

യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

2010 അവസാനത്തോടെ യു.എ.ഇ. യിലുള്ള എല്ലാ വിദേശികളും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും, ബാങ്ക് ഇടപാടുകള്‍ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡാര്‍വിഷ് അല്‍ സറൂനി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കം മുതല്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു വിധത്തിലുള്ള സേവനവും ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് നേരത്തേ തന്നെ അധികൃതര്‍ വ്യക്ത മാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിനായുള്ള സ്വദേശികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഡന്‍റിറ്റി വകുപ്പിന്‍റെ കാള്‍ സെന്‍റര്‍ നമ്പരായ 600 523 432 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...