07 October 2008
കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍![]() പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്. Labels: ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്