നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് വളരെ ഏറെ ശക്തി കൂടിയ തരം സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബോംബുകള്‍ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു എന്നും പോലീസ് അറിയിച്ചു. സ്ഫോടന സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നിരിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ഉള്ള ഫോറന്‍സിക് വിദഗ്ദ്ധരും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സംഘവും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്.
പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു.
ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.
Labels: ഇന്ത്യ, തീവ്രവാദം, പോലീസ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്