29 September 2008

ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.




ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്