11 October 2008
പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി. ജേക്കബ് അന്തരിച്ചു![]() കോട്ടയം സ്വദേശിയാണ്. ദീര്‍ഘ കാലമായി പയ്യന്നൂരിലാണ് താമസം. കേരളത്തില്‍ സ്‌കൂള്‍ - കോളേജ് തലത്തില്‍ പരിസ്ഥിതി ക്ലബുകള്‍ (നേച്വര്‍ ക്ലബ്) രൂപവല്‍ക്ക രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ജോണ്‍ സി ജേക്കബ്. സൈലന്റ് വാലി സംരക്ഷണം അടക്കമുള്ള വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും എന്നു മുണ്ടായിരുന്നു അദ്ദേഹം. സൂചിമുഖി, പ്രസാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. പ്രതിഷ്‌ഠാനം എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങ ള്‍ക്കായുള്ള സംഘടനയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം ഉച്ചക്ക് 1 മണിക്ക് പയ്യന്നൂര്‍ കോളേജില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കും. 4 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. Labels: പരിസ്ഥിതി
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്