31 May 2009

മാധവിക്കുട്ടി അന്തരിച്ചു

madhavikuttyപ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
 
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
 



 

Labels: , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

മലയാള ഭാഷയിലും സാഹിത്യത്തിലും പൂത്തു നിന്നിരുന്ന നീര്‍മാതളപ്പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു .മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയുടെ ഓര്‍മ്മ മലയാള ഭാഷ ഉള്ളടത്തൊളം കാലം ഒളിമങാതെ നിലനില്‍ക്കും.മലയാളികള്‍ക്ക് മലയാളഭാഷക്ക് എക്കാലവും ഓര്‍മ്മിക്കാനുള്ള വിഭവങള്‍ നല്‍കിയിട്ടാണ് മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കടന്ന് പോയിരിക്കുന്നത്.
സാഹിത്യ രംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും തന്റെ ധീരമായ കാഴ്ചപ്പട് പ്രകടിപ്പിച്ചിട്ടൂള്ള അസാമാന്യ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു മലയാളികളുടെ പ്രിയംകരിയായ മാധവിക്കുട്ടി.
സ്ത്രീപുരുഷ സമത്വത്തിന്റെയും സ്തീ സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി എന്നും ഉയര്‍ത്തിക്കാട്ടാവുന്ന ഉത്തമ മാതൃകയുമഅയിരു മാധവിക്കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അവരുടെ സ്മരണക്കുമുന്നില്‍ ആദരജ്ഞലികളും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്.ദുബായ്

May 31, 2009 at 1:28 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്