04 September 2009

പന്നി പനി - യു.എ.ഇ. ജാഗ്രതയില്‍

swine-flu-thermometerപന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.
 

swine-flu-mask

പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു

 
പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു.
 
പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും.
 



Swine flu alert in the United Arab Emirates



 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഇപ്പോള്‍ ഈ പത്രം സുവ്യക്തമായി
പൊതുവിവരം നമ്മില്‍ തന്നു,അറിഞ്ഞിരിക്കുമെങ്കിലും.!!പുകവലി,മദ്യപാനം,മയക്കുമരുന്നു,അവിഹിതവേഴ്ച്ച എന്നിവ ഭീഭത്സമായ മാനസ്സികപിരിമുറുക്കത്തിന്റെഉത്തൂംഗതയുടെഉന്മൂലനമാണു കടുത്തപരാഗരേണുക്കളേപ്പോലുള്ള തീക്ഷ്ണമായ ഈ സാംക്രമീകപ്രക്രതിഭാസം.നിങ്ങളുടേ മനസാക്ഷിനിങ്ങളെ വഞ്ചിക്കില്ല യെന്ന രീതിയില്‍,പരിസ്ഥിതിയെ വെല്ലുവിളിക്കാതേ,സംയമനരായ് അറിവു പകര്‍ന്നു രോഗണുവില്‍ ന്നിന്നും സംരക്ഷയിലാണു ഞ്ഞാന്‍ എന്നതു പകല്വെലിച്ഛമ്പോലെ ഉറപ്പിക്കുക.then YOU WATCH. WHAT IS AROUND YOU.ANY UFO"S CANT INTERRUPT YOU UNLESS UR SENSE DAMAGED OF EVIL SPIRIT LIKE .....SO PRECAUTION IS BETEER THAN CURE.മധു കൈപ്രവം കാനായി.ഫര്‍മസിസ്റ്റ് ഷാര്‍ജാ മിനിസ്റ്റ്രി ഓഫ് ഹെല്‍ത്ത് .

September 7, 2009 at 3:01 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്