ഗാസക്ക് യു.എ.ഇ. ജനതയുടെ ഐക്യ ദാര്‍ഡ്യം
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ‍ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Labels: , , , ,

  - ജെ. എസ്.
   ( Saturday, January 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



നൂര്‍ ദുബായ്; 10 ലക്ഷം പേര്‍ക്ക് കാഴ്ച
ലോകത്തെ 10 ലക്ഷം പേര്‍ക്ക് കാഴ്ച നല്‍കുന്ന നേത്രദാന ചികിത്സാ സംരംഭത്തിന് ദുബായില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നൂര്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ശൈഖ് മുഹമ്മദിന്‍റെ വ്യക്തിഗത പദ്ധതിയായാണ് നൂര്‍ ദുബായ്ക്ക് തുടക്കമാവുന്നത്. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര അന്ധതാ നിവാരണ ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ലക്ഷം പേര്‍ക്കാണ് നേത്ര ചികിത്സ, കണ്ണ് മാറ്റി വയ്ക്കല്‍, തിമിര ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങള്‍ നല്‍കുക.

Labels: , ,

  - ജെ. എസ്.
   ( Thursday, September 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി
അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.




22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്.




ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു.




ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു.




തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്.

Labels: , , ,

  - ജെ. എസ്.
   ( Saturday, August 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



വേദന പറയാതെ സുധീഷ് ...
സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സു കഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാ വേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.




കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം. എ. കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ. എം. സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ. ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റു കിട്ടുന്ന രണ്ടു ലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.



ഓണ്‍‌ലൈനായി ഈ പുസ്തകങ്ങള്‍ സ്മാര്‍ട്ട് നീഡ്സ് എന്ന വെബ് സ്സൈറ്റില്‍ നിന്നും വാങ്ങാവൂന്നതാണ്.



അമൃത ടി വി ഹെല്പ് ലൈന്‍ വഴിയും സഹായങ്ങള്‍ അയച്ചു കൊടുക്കാവുന്നത്താണ്.




സഹായം ചെക്കായോ DD ആയോ E. Sarada, A/C No 282, Feroke Co-operative Bank,Chungam, Calicut എന്ന വിലാസത്തില്‍ എത്തിക്കാവുന്നതാണ്.

Labels:

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്