08 March 2008

ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല

ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുവൈറ്റ് വിസ സ്റ്റാംമ്പിംഗ് നിര്‍ത്തി വച്ചിരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നും മൂന്നാഴ്ച മുമ്പ് തന്നെ അറിയിപ്പ് വന്നിരുന്നു. എന്നാല്‍ ഇതുവരേയും വിസ സ്റ്റാംമ്പിംഗ് പുനരാരംഭിച്ചിട്ടില്ല. കുവൈറ്റ് തൊഴില്‍ വകുപ്പില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി തൊഴില്‍ വകുപ്പില്‍ നിന്നും മതിയായ രേഖകള്‍ ലഭിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതലാണ് കുവൈറ്റ് ഇന്ത്യക്കാര്‍ക്കുള്ള വിസ സ്റ്റാംമ്പിംഗ് നിര്‍ത്തിവച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി ചര്‍ച്ചകളെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ പ്രശ്നം പരിഹരിച്ചത്. ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നതിനാലാണ് പരിഹരിക്കപ്പെടാതെ നീളുന്നത്.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

indian govenment do something

March 8, 2008 at 4:09 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്