07 July 2008

സൌദി ആരോഗ്യം ഐ.ടി. രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്

ആരോഗ്യ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ധാരാളം തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി സാമി മൊഹമ്മദ് ബദവൂദ് പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയില്‍ ഇന്‍ഡോ സൌദി മെഡിക്കല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസഫ് സയീദിനുള്ള യാത്രയയപ്പ് കൂടി ആയിരുന്നു ചടങ്ങ്.




ഇന്ത്യയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അറുനൂറോളം സൌദികള്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വരും വര്‍ഷങ്ങളില്‍ ആറായിരം കവിയും എന്ന്‍ സ്ഥാനം ഒഴിയുന്ന സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി സയീദ് അറിയിച്ചു.




ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, പ്രത്യേകിച്ചും ശിശു രോഗ വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള ഒഴിവുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു.




ഇന്ത്യ കൈവരിച്ച പുരോഗതിയും വര്‍ദ്ധിച്ച ശമ്പള നിലവാരവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തുല്യ പദവികളും ശമ്പള നിരക്കുകളും ഒക്കെ ഗള്‍ഫിലും ലഭ്യമാക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരുടെ സേവനം ലഭ്യമാക്കാന്‍ അനിവാര്യമായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്