14 October 2008
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം
ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗവും വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പോകുന്നു. ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. ഫെബ്രുവരി 2007 ല്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ബില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സ്ഥാപനങ്ങളുടെ കടന്നു വരവിനും അവയുടെ നിയന്ത്രണത്തിനും ഉള്ള മാര്‍ഗ രേഖകള്‍ നല്കുന്നു.
ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി" പദവി ലഭിയ്ക്കും. ഇവയെല്ലാം യൂനിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം. Labels: ഇന്ത്യ, വിദ്യാഭ്യാസം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്