ബജ് രംഗ് ദള്‍ ചില സംസ്ഥാനങ്ങളില്‍ ഈയിടെ നടത്തിയ വര്‍ഗീയ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഈ കാവി സംഘടനയെ നിരോധിയ്ക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃസ്ത്യാനി കള്‍ക്കെതിരെ ഒറീസ്സയിലും, കര്‍ണ്ണാടകയിലും, മധ്യ പ്രദേശിലും മറ്റും നടന്ന ആക്രമണങ്ങള്‍ വര്‍ഗ്ഗീയ തീവ്രവാദം ആണ്. ഇത് വളരെ ആസൂത്രിതമായി നടന്ന ആക്രമണങ്ങളാണ് എന്നും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് വീരപ്പ മൊയ്ലി ഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വര്‍ഗ്ഗീയത തീവ്രവാദം തന്നെ ആണെന്ന് അഭിപ്രായപ്പെട്ട മൊയ്ലി ബജ് രംഗ് ദളിന്റെ നിരോധനം സര്‍ക്കാര്‍ ഏറ്റവും ഗൌരവമായി തന്നെ പരിഗണിയ്ക്കു ന്നുണ്ടെന്നും അറിയിച്ചു. ബജ് രംഗ് ദളിനെ നിരോധിയ്ക്കാന്‍ ആവശ്യത്തിലേറെ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ഗതിയില്‍ ഒരു സംഘടനെ നിരോധിയ്ക്കാനുള്ള ഇത്തരമൊരു നിര്‍ദേശം വരേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ ബി. ജെ. പി. ഭരിയ്ക്കുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ഒരു നിര്‍ദേശവും വന്നിട്ടില്ല.
Labels: ഇന്ത്യ, തീവ്രവാദം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്