13 December 2009

തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് അമീര്‍ സുല്‍ത്താന്‍

തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്നും ചാനലുകളുടെ ആധിക്യമാണ് ഇതിന് കാരണമെന്നും സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ പറഞ്ഞു. ഇദ്ദേഹം അഭിനയിച്ച യോഗി എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗി പ്രദര്‍ശിപ്പിച്ചത്.

പരുത്തിവീരന്‍ എന്ന ഏറെ പ്രശസ്തമായ തമിഴ് സിനിമയുടെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍
സിനിമയെ മനസിലാക്കിയത് തന്നെ മലയാള സിനിമകള്‍ കണ്ടാണ്. പണ്ടത്തെ പല മലയാള ചലച്ചിത്രങ്ങളും കണ്ട് താന്‍ അത്ഭുതത്തോടെ ഇരുന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് മലയാള സിനിമകളുടെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു.

സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗിയുടെ വേള്‍ഡ് പ്രീമിയറിന് ദുബായ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയതായിരുന്നു അമീര്‍. ഇദ്ദേഹമാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹിന്ദി സിനിമകളുടെ പളപളപ്പില്‍ മലയാളം, തമിഴ് സിനിമകള്‍ക്ക് പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നുണ്ട്. മലയാള, തമിഴ് സിനിമകളെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എന്ന് പറയുന്ന പ്രവണത തെറ്റാണെന്നും അമീര്‍ പറഞ്ഞു.

അമീര്‍ നല്ല നടനും കൂടിയാണെന്ന് തെളിയിക്കുന്നതാണ് യോഗിയെന്ന് സംവിധായകന്‍ സുബ്രഹ്മണ്യ ശിവ പറഞ്ഞു. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നുള്ള പ്രചോദമാണ് ഈ സിനിമ.


ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് യോഗി ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്