2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.
ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Labels: ഇന്ത്യ, സാഹിത്യം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്