15 December 2008
ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്![]() “ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്. ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇറാഖ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
3 Comments:
“കൊടുത്താല്‍ കൊല്ലത്തും കിട്ടും”
എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ...?
പിന്നെ,,
അണ്ണാറക്കണ്ണനും തന്നാലായത്...എന്നും ഓര്‍മ്മ വരുന്നു....
Kandariyaatha BUSH kondappol arinjukaanum..
Saleem Cholamukath
Thazhekode,
Malappuram
ഇറാഖില്‍ ആണ്‍കുട്ടികള്‍ ഇപ്പോഴും ബാകിയുന്ടെന്നു തെളിഞ്ഞു. ആ ഏറു കൊണ്ടില്ലല്ലോ എന്ന സങ്കടം മാത്രമെ ഉള്ള്ളൂ.
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്