13 October 2008
മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.
ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ജെ. എസ്.
|
5 Comments:
നല്ല വാർത്ത ഇനിയും ബ്ലോഗ്ഗുകൾ പുസ്തക രൂപത്തിൽ ഇറങ്ങട്ടെ...എഴുത്തുകാരാനും, റെയിൻബോക്കുംmഅഭിനന്ദനങ്ങൾ.
ബ്ലോഗാന്ത്യം പുസ്തകം..?
ജൈവികമായ,
സ്പന്ദിക്കുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക്
സിമിയുടെ കഥകളെ ആവാഹിക്കുന്ന
"ചിലന്തി" യ്ക്ക് ആശംസകള്‍....
സിമിയ്ക്കും.....
സിമീ,
ആശംസകള്‍!
സിമി,
ബഹ്രൈനില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു എങ്കിലും, വായിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായി..
ആശംസകള്‍..
സജി
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്