16 October 2008

എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത

15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.




സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്